728-90

കെ.എസ്.ഇ.ബി ചാവക്കാട് സെക്ഷൻ ഓഫീസ് വിഭജിക്കണം : എ ഐ റ്റി യു സി .

Star

ഗുരുവായൂർ : കെ.എസ്.ഇ.ബി ചാവക്കാട് സെക്ഷൻ ഓഫീസ് വിഭജിച്ച് എടക്കര ആസ്ഥാനമായി പുതിയ വൈദ്യുതി ഓഫീസ് ആരംഭിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു . മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ
(എഐടിയുസി) കുന്നംകുളം ഡിവിഷൻ സമ്മേളനമാണ് എടക്കര ഓഫീസെന്ന ആവശ്യമുന്നയിച്ചത്. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ആർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് ജോബ്സൺ ജോബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ജെയിംസ് റാഫേൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ എൻ രാമൻ, ജില്ലാ പ്രസിഡണ്ട് സി എ ജോളി, ജില്ലാ സെക്രട്ടറി ആന്റോ വർഗ്ഗീസ്, എഐടിയുസി ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി കെ രാജേശ്വരൻ, കെ എ ജേക്കബ്, എം കെ ഷാജി, കെ എ ജോയ്, കെ പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു