Header 1 = sarovaram
Above Pot

പെരിയ ഇരട്ട കൊലപാതകം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ സദസ്

ഗുരുവായൂർ പെരിയ ഇരട്ട കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
പ്രതിഷേധ സദസ്സ് മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ആർ.രവികുമാർ, എ.പി മുഹമ്മദുണ്ണി, കെ.പി ഉദയൻ, കെ.മണികണ്ഠൻ, അരവിന്ദൻ പല്ലത്ത്, ശശി വാറനാട്ട്, പി.ഐ ലാസർ ശിവൻ പാലിയത്ത്, എം.കെ ബാലകൃഷ്ണൻ, കെ.പി എ റഷീദ്, ആന്റോ തോമാസ്, ഷൈലജ ദേവൻ, സി. അനിൽകുമാർ, സുഷബാബു, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, ഓ.ആർ പ്രതിഷ്, വി.എ സുബൈർ, ശശി വല്ലശ്ശേരി, അരവിന്ദൻ കോങ്ങാട്ടിൽ, ഒ.പി ജോൺസൺ, ടി.വി കൃഷ്ണദാസ്, പി പ്രദീപ് കുമാർ, ബിന്ദു നാരായണൻ, സി എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ, വി.കെ ജയരാജ്, മോഹനൻ പൂകൈതക്കൽ എന്നിവർ സംസാരിച്ചു

ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി.യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പൊന്നാനി പാർലമെന്റ് ജനറൽ സെക്രട്ടറി റ്റി.വി ഷെബീർ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എ.എം അലാവുദ്ദീൻ, പി.വി ബദറുദ്ദീൻ, കെ.എച്ച് ഷാഹുൽ ഹമീദ്, ലൈല മജീദ്, കെ.എം ഷിഹാബ്, കെ.വി സത്താർ, കെ.എസ്സ് ബാബുരാജ്, സൈസൻ മറോക്കി, അനീഷ് പാലയൂർ, കെ.വി. യൂസഫ് അലി, നിഷാദ് തെക്കൻചേരി, നവാസ് തെക്കുംപുറം , തെബ്ഷീർ മുഴുവൻചേരി, റാഷി പാലയൂർ, എന്നിവർ സംസാരിച്ചു.

Vadasheri Footer