Header 1 = sarovaram
Above Pot

പ്രളയ ദുരിതാശ്വാസ നിധി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു. കെ പി എ മജീദ്

ചാവക്കാട്: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ നിധി അര്‍ഹതപ്പെട്ടവര്‍ക്ക് നൽകാതെ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്യശൂര്‍ ജില്ലയിലെ പ്രളയ ബാധിതര്‍ക്കുള്ള ധനസഹായം ചാവക്കാട് വ്യാപാര ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിൻറെ 1000 ദിനാഘോഷം സംസ്ഥാനത്ത് ആര്‍ഭാടമായി അരങ്ങു തകര്‍ക്കുകയാണ്. കോടിക്കണക്കിന് ചെലവ് വരുന്ന 1000 ദിനാഘോഷ പരിപാടിക്കുള്ള പണം മുഖ്യമന്തിയുടെ ദുരിതാശ്വസ ഫണ്ടിൽ നിന്നെടുത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കിടപ്പാടം നഷ്ടപ്പെട്ട ആയിരങ്ങള്‍ സംസ്ഥാനത്ത് കഴിയുമ്പോഴാണ് അവര്‍ക്കായി
പിരിചെടുത്ത ഫണ്ട് ദുര്‍വിനിയോഗം നടത്തുന്നത് . രാഷ്ട്രീയ
കൊലപാതകളില്‍ മരിച്ച സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്കും പ്രളയഫണ്ട്
വിതരണം ചെയ്യുകയാണ് . പ്രളയ ഫണ്ട് പിരിചെടുത്തതിന് കണക്കുകാണിക്കാന്‍
സര്‍ക്കാറിനു ഇപ്പോഴും കഴിഞ്ഞിട്ടില്ല കെ.പി.എ മജീദ്. ആരോപിച്ചു

Astrologer

ജില്ലാ വൈസ് പ്രസിഡൻറ് ആര്‍.വി. അബുദുല്‍ റഹീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്.റഷീദ്, കെ. എസ്. ഹംസ, ജില്ലാ വൈസ് പ്രസിഡൻറുമാരായ ആര്‍.പി ബഷീര്‍, അസ്ഖറലി തങ്ങള്‍, സി.എ. അബ്ദുട്ടി ഹാജി, അബ്ദുല്‍ മജീദ് ചാലക്കുടി, സെക്രട്ടറിമാരായ പി.എ. ഷാഹുല്‍ ഹമീദ്, സി.എ. ജാഫര്‍ സാദിഖ്, എം.എം. റഷീദ്, മണ്ഡലം ജന സെക്രട്ടറി എ.കെ. അബ്ദുല്‍ കരീം, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എം. അബൂബക്കര്‍ ഹാജി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ടി.എ. ഐഷ, ഹസീന താജുദ്ദീന്‍, പ്രവാസി ലീഗ് സംസ്ഥാന
സെക്രട്ടറി ജലീല്‍ വലിയകത്ത്, ജില്ലാ സിക്രട്ടറി സി മുഹമ്മദലി, എസ് ടി യു
ജില്ലാ സെക്രട്ടറി പി എം ഹംസു, റിയാദ് കെ എം സി സി നേതാവ് ബഷീര്‍
ചേറ്റുവ ജില്ലാ ജനറൽ സെക്രട്ടറി പി.എം. അമീര്‍ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു

Vadasheri Footer