Post Header (woking) vadesheri

തൃശൂരിൽ അടക്കം 13 സീറ്റിൽ യു ഡി എഫിന് മുൻതൂക്കമെന്ന് സർവേ ,3 സീറ്റിൽ എൽ ഡി എഫും

Above Post Pazhidam (working)

തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുൻതൂക്കം നേടുമെന്ന് മനോരമ ന്യൂസ് – കാർവി അഭിപ്രായ സർവേ ഫലം. തൃശൂരിൽ അടക്കം യുഡിഎഫിന് 13 സീറ്റുകളിൽ മുൻതൂക്കമുണ്ടെന്നാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫിന് മൂന്ന് സീറ്റുകളിൽ മുൻതൂക്കമുണ്ടെന്നാണ് പ്രവചനം. ആറ്റിങ്ങൽ ആലപ്പുഴ , പാലക്കാട് എന്നിവയാണ് എൽ ഡി എഫിന് മുൻതൂക്കമുള്ളത് . യുഡിഎഫിന് പരമാവധി 15 സീറ്റ് വരേയും എൽഡിഎഫിന് 4 സീറ്റ് വരേയും കിട്ടുമെന്ന് സർവേ കണക്കുകൂട്ടുന്നു. എൻഡിഎ ഒരുപക്ഷേ ഒരു സീറ്റ് നേടിയേക്കാം.അത് തിരുവനന്തപുരമായേക്കും .തിരുവനന്തപുരത്ത് ഒരുശതമാനം വോട്ടിനു യു ഡി എഫിനേക്കാൾ എൻ ഡി എ മുന്നിട്ട് നിൽക്കുന്നു

Ambiswami restaurant

4 സീറ്റുകളിൽ പ്രവചനാതീതമായ ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടക്കുന്നുവെന്നും സർവേ കണ്ടെത്തി. വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പ്രവചനാതീത പോരാട്ടം നടക്കുന്നത്. ഇവിടങ്ങളിൽ മത്സരഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. യുഡിഎഫ് 43 ശതമാനം വോട്ട് നേടുമെന്നും എൽഡ‍ിഎഫ് 38 ശതമാനം വോട്ട് നേടുമെന്നും പ്രവചിക്കുന്ന സർവേ എൻഡിഎയ്ക്ക് നൽകുന്ന വോട്ട് വിഹിതം 13 ശതമാനമാണ്. മറ്റുള്ളവർ 6 ശതമാനം വോട്ട് നേടും.