തൃശൂർ ലോക്‌സഭാ മണ്ഡലം: ചെലവ് കണക്ക് പരിശോധന 13 ന്

">

തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചെലവ് കണക്ക് പരിശോധന നാളെ (ഏപ്രിൽ 13) കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ ടി.വി. അനുപമ അറിയിച്ചു. മണ്ഡലത്തിലെ ചെലവ് നിരീക്ഷകനായ എസ്. രംഗരാജന്റെ നേതൃത്വത്തിലാണ് പരിശോധന. . തുടർന്ന് 17, 21 തീയതികളിലും പരിശോധന നടക്കും. രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നുമായി രണ്ട് സെഷനുകളിലായാണ് പരിശോധന നടത്തുക. ഇന്ന് രാവിലെ 10 ന് ടി.എൻ. പ്രതാപൻ, രാജാജി മാത്യു തോമസ്, സുരേഷ് ഗോപി എന്നീ സ്ഥാനാർഥികളുടെയും ഉച്ചയ്ക്ക് 2.30 ന് നിഖിൽ ടി.സി, എൻ.ഡി. വേണു, പ്രവീൺ കെ.പി, സുവിത്ത്, സോനു എന്നിവരുടെയും ചെലവ് കണക്ക് പരിശോധനയാണ് നടക്കുക. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ സംബന്ധിച്ച രജിസ്റ്ററുകളും, മറ്റ് രേഖകളും പരിശോനയ്ക്കായി ഹാജരാക്കേണ്ടതാണെന്ന് വരണാധികാരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors