Post Header (woking) vadesheri

ഏകാദശി കഴിഞ്ഞ് ക്ഷേത്രനഗര റോഡുകൾ രണ്ടര മണിക്കൂറിനുള്ളിൽ ശുചീകരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഏകാദശി കഴിഞ്ഞ് ക്ഷേത്രനഗര റോഡുകൾ രണ്ടര മണിക്കൂ റിനുള്ളിൽ ശുചീകരിച്ച് ഗുരുവായൂർ നഗരസഭ ആരോഗ്യവിഭാഗം മാത്യകയായി ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി നാളിൽ ലക്ഷകണക്കിന് തീർത്ഥാടകർ എത്തിചേർന്നതിന്റെ ഫലമായി അവശേഷിച്ച മാലിന്യം ഗുരുവായൂർ നഗരസഭയിലെ ആരോഗ്യവിഭാഗം രണ്ടരമണിക്കൂർ നേരത്തെ ശ്രമദാനത്താൽ വ്യത്തിയാക്കി.

Ambiswami restaurant

ദ്വാദശി നാളിൽ രാവിലെ 7 ന് ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിൽ നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരും, ദിവസവേതന തൊഴിലാളികളുമടക്കം 90 ഓളം പേർ പങ്കെടുത്തു. രണ്ടു ട്രാക്ടറുകളും കൈവണ്ടികളും ശുചീകരണപ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തി. പ്രത്യേക ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. രതി, ടി.എസ് ഷെനിൽ, കെ.വി വിവിധ്, കൗൺസിലർമാരായ അഭിലാഷ് വി ചന്ദ്രൻ, ബഷീർ പൂക്കോട്, ജലീൽ പണിക്കവീട്ടിൽ, രേവതി മനയിൽ എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. മൂസക്കുട്ടി, ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. താജുദ്ദീൻ, ജെ.എച്ച് ഐ മാരായ എസ്. ബൈജു, കെ രാജീവൻ, ടി.എസ് സുബീഷ്, കെ.എസ് പ്രദീപ് എന്നിവർ ശുചീകരണത്തിന് നേത്യത്വം നൽകി

Second Paragraph  Rugmini (working)