Header 1 vadesheri (working)

അടിമയുഗത്തെ ഇല്ലാതാക്കിയത് അറിവുകൾ നേടിയത് കൊണ്ടെന്ന് : മന്ത്രി രവീന്ദ്രനാഥ്

Above Post Pazhidam (working)

ഗുരുവായൂർ : അടിമയുഗത്തെ ഇല്ലാതാക്കിയത് അറിവുകൾ നേടിയത് കൊണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് .അടിമകൾ ആകാൻ വേണ്ടി ജനിച്ചവരാണ് തങ്ങളെന്ന് അന്ന് അടിമകൾ കരുതിയിരുന്നത് . നവോത്ഥാനത്തിലൂടെ മനസ്സ് നവീകരിക്കപ്പെട്ട സ്ഥലത്ത് മനസ്സ് കൂടുതൽ നവീകരിക്കപ്പെടണമോ, പഴയകാലഘട്ടത്തിലേക്ക് തിരികെ പോകണമോ എന്ന ചോദ്യം ആവർത്തിക്കപ്പെടുന്ന സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു . നവനവോത്ഥാനകാലത്ത് മനുഷ്യന് ആവശ്യമായ അറിവ് മനസ്സിലേക്ക് എത്തിക്കുന്നതിൽ വായനശാലകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

First Paragraph Rugmini Regency (working)

ഗുരുവായൂർ നഗരസഭ ലൈബ്രറി റീഡിംങ് ഹാളിന്റെയും വാട്ടർ എ.ടി.എമ്മിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവീകരിക്കപ്പെട്ട മനസ്സ് കൂടുതൽ നവീകരിക്കപ്പെട്ടു കഴിയുമ്പോഴാണ് ലോകത്തിന് വളർച്ചയുണ്ടാവുകയുള്ളൂ. പുതിയ അറിവ് സ്വീകരിച്ചതിലൂടെയാണ് നവീകരണമുണ്ടായതെന്നും മനുഷ്യന്റെ വളർച്ച സാധ്യമായാതെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രക്യതിയുടെ സന്തുലനം നിലനിൽക്കണമെന്ന ഓർമ്മപ്പെടുത്തലാണ് പ്രളയത്തിലൂടെ പ്രക്യതി നമ്മെ ഓർമ്മപ്പെടുത്തിയതെന്നും മന്ത്രി സൂചിപ്പിച്ചു.

ഇ.എം.എസ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ കെ.വി അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ . പി.കെ ശാന്തകുമാരി , വൈസ് ചെയർമാൻ, കെ.പി വിനോദ് , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.എസ് ഷെനിൽ, കെ.വി വിവിധ്, എം.രതി, ഷൈലജ ദേവൻ, നിർമ്മല കേരളൻ, മുൻ നഗരസഭ ചെയർമാനും കൗൺസിലറുമായ ടി.ടി ശിവദാസൻ, പ്രതിപക്ഷ നേതാവ് എ.പി ബാബു, നഗരസഭ സെക്രട്ടറി വി.പി ഷിബു എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

തീർത്ഥാടന നഗരിയായ ഗുരുവായൂരിലെത്തുന്ന ആയിരകണക്കിന് ഭക്തർക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതിനായി നഗരത്തിലെ പ്രധാനപ്പെട്ട നാല് കേന്ദ്രങ്ങളിലാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്. നഗരസഭ ഓഫീസിനു മുൻവശവും , പടിഞ്ഞാറെ നടയിലും , ബസ്സ്സ്റ്റാൻഡിലും, ആന്ധ്രാപാർക്കിലുമാണ് വാട്ടർ .എ.ടി.എം സ്ഥാപിച്ചത്. 2018-19 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭ ലൈബ്രറിയിൽ എത്തുന്ന വായനകാർക്ക് മികച്ച സൗകര്യമൊരുക്കുന്നതിനായി 22 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.