ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് കമ്മിറ്റിയുടെ നബിദിനാഘോഷം

">

ചാവക്കാട് : ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. രാവിലെ എട്ടു മണിക്ക് നൂറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ അങ്കണത്തിൽ മഹല്ല് ഖത്തീബ് എം മൊയ്തീൻകുട്ടി മുസ്‌ലിയാർ അൽ ഖാസിമി പതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ജുമാ അതിൻറെ നേതൃത്വത്തിൽ സംയുക്ത നബിദിന റാലി നടന്നു. മഹല്ലിലെ നൂറുകണക്കിന് വിദ്യാർഥികളും , രക്ഷിതാക്കളും, റാലിയിൽ അണിനിരന്നു ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞാലു ഹാജി ജനറൽ സെക്രട്ടറി സി ഹസൻ കോയ ഹാജി, സെക്രട്ടറി റാഫി വലിയകത്ത്, വൈസ് പ്രസിഡന്റ് സി കോയ ഹാജി , സദർ മുഅല്ലിം അശ്റഫ് സഖാഫി, ഷാഫി അഹസനി, അസി ഫാളിലി, തുടങ്ങിയവർ നേതൃത്വം നൽകി. നബിദിന റാലിക്ക് ശേഷം മൗലിദ് പാരായണവും തുടർന്ന് വിശ്വാസികൾക്ക് അന്നദാനവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Sponsors