Header 1 = sarovaram
Above Pot

ഗുരുവായൂർ നഗരസഭയുടെ മൂന്നാം വാർഷികത്തിൽ ഉൽഘാടനങ്ങളുടെ ഘോഷയാത്ര

ഗുരുവായൂർ : നഗരസഭയുടെ മൂന്നാം വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിഞ്ഞതായി നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കിഴക്കേനടയിൽ നഗരസഭ മൈതാനത്ത് കെ.കേളപ്പൻ സത്യഗ്രഹസ്മാരകവും ഓപ്പൺ സ്റ്റേജും ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിക്കുവാനും മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിക്കുവാൻ സാധിച്ചത് നഗരസഭയുടെ വലിയ നേട്ടമായതായും ചെയർപേഴ്‌സൺ പറഞ്ഞു.

ലക്ഷകണക്കിന് തീർത്ഥാടകരെത്തുന്ന ഗുരുവായൂരിൽ ഭക്തർക്ക് ശുദ്ധജലം നൽകുന്നതിനായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 24 ലക്ഷം രൂപ വിനിയോഗിച്ച് 4 വാട്ടർ എ.ടി.എം മെഷിനുകൾ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കുകയും പൂർത്തിയായ രണ്ടെണ്ണം ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു. നഗരസഭയുടെ ലൈബ്രറിയിൽ വിശാലമായ സൗകര്യങ്ങളോടെ വായനശാലയിലെത്തുന്നവർക്കായി റീഡിംങ് ഹാൾ നിർമ്മിക്കുകയും തുറന്നു കൊടുക്കുകയും ചെയ്തു. തൈക്കാട് വയോജനങ്ങൾക്കായി നിർമ്മിച്ച പകൽവീടിന്റെ ഉദ്ഘാടനം 22 ാം തിയതി മന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിക്കും.

Astrologer

തൈക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥലത്താണ് പകൽവീട് നിർമ്മിച്ചിരിക്കുന്നത്. 23 ാം തിയതി ഇരിങ്ങപ്പുറം ജി.എൽ.പി സ്‌കൂളിൽ നിർമ്മിച്ച നാച്വറൽ ക്ലാസ്സ് റൂമിന്റെയും സ്മാർട്‌സ് ക്ലാസ്സ് മുറികളുടേയും ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിക്കും. തൈക്കാട് നിർമ്മിച്ച പുതിയ മ്യഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം 26 ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു നിർവ്വഹിക്കും. അന്നേ ദിവസം വൈകീട്ട് 4.30 ന് തൊഴിയൂരിൽ നിർമ്മാണം പൂർത്തീകരിച്ച ആരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കുമെന്നും നഗരസഭ ചെയർപേഴ്‌സൺ അറിയിച്ചു. അഗതി മന്ദിരത്തിൽ ഒറ്റപ്പെട്ടു നഗരത്തിലെത്തുന്ന സ്ത്രീകൾക്കു താമസിക്കുന്നതിനായി ഷീ ലോഡ്ജ് നിർമ്മാണം ഉടനെ ആരംഭിക്കുമെന്നും . ബസ്സ്‌സ്റ്റാൻഡിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ പ്രവർത്തികൾ വേഗത്തിൽ ആക്കുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

നഗരസഭ ടൗൺഹാളിലും കെ.എസ് ആർ.ടി.സി ബസ്സ്സ്റ്റാൻഡിലും മുലയൂട്ടൽ കേന്ദ്രം ആരംഭിക്കും. നാടിന് വലിയൊരു വിപത്തായി മാറിയ പ്ലാസ്റ്റിക്കിനെ സംസ്‌കരിക്കുന്നതിനായി ചൂൽപ്പുറത്ത് സ്ഥാപിച്ച പ്ലാസ്റ്റിക്ക് ഷെഡ്രിംങ് യൂണിറ്റ് ഉടനെ പ്രവർത്തനം ആരംഭിക്കുമെന്നും ഹരിതസേന രൂപീകരിക്കുകയും ഉടനെ സേവനരംഗത്തേക്ക് ഇറങ്ങുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി വിനോദ് , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.എസ് ഷെനിൽ, കെ. വി വിവിധ്, എം.രതി, നിർമ്മല കേരളൻ എന്നിവരും പങ്കെടുത്തു

Vadasheri Footer