Madhavam header
Above Pot

ഗുരുവായൂരിൽ ചെയർമാൻ സ്ഥാനത്തിനായി സി പി ഐ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ സി പി ഐ നേതൃത്വം അവകാശപ്പെടുന്നത് പോലെ നവംബർ 30 ന് നഗരസഭ ചെയർമാൻ സ്ഥാനം താൻ രാജി വെക്കില്ലെന്നു വാർത്ത സമ്മേളനത്തിൽ പ്രൊഫ : ശാന്തകുമാരി സൂചന നൽകി . മൂന്നാം വാർഷിക ത്തോടനുബന്ധിച്ച് നഗരസഭയിലെ ഉൽഘടാന ഘോഷയാത്രകളെ കുറിച്ചുള്ള വാർത്ത സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത് .

ഗുരുവായൂരിന്റെ സ്വപ്ന പദ്ധതിയായ നഗര സഭ ബസ് സ്റ്റാന്റ് സമുച്ചയവും സ്ട്രീറ്റ് ഷോപ്പിംഗ് കോംപ്ലെക്സിന്റെയും തറക്കല്ലിടൽ കഴിയാതെ സ്ഥാനമൊഴിയില്ലെന്ന സൂചനയാണ് മാധ്യമ പ്രവർത്തകർക്ക് നൽകിയത് .സി പി ഐയുടെ സ്ഥിരം സമിതി അദ്ധ്യക്ഷ കൂടി പങ്കെടുത്ത വാർത്ത സമ്മേളനത്തിലാണ് ചെയർമാൻ മനസു തുറന്നത് .നിർദിഷ്ട ബസ് സ്റ്റാന്റ് കോംപ്ലെക്സിന് സർക്കാരിന്റെ സാങ്കേതിക അനുമ തി പോലും ഇത് വരെ ലഭിച്ചിട്ടില്ലത്രെ . ഇടതു പക്ഷ മുന്നണിയിൽ നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം നവംബർ 17 ന് രാജി വെക്കേണ്ടതായിരുന്നു .

Astrologer

എന്നാൽ നിർമാണ പ്രവർത്തികൾ പൂർത്തിയായ നിരവധി പദ്ധതികളുടെ ഉൽഘാടനം കഴിഞ്ഞ ശേഷം ഈ മാസം 30 ന് രാജി വെക്കുമെന്നാണ് സി പിഎം നേതാക്കൾ സി പി ഐ നേതൃത്വത്തിന് നൽകിയ വാഗ്ദാനം .അതനുസരിച്ച് 22 വാർഡിലെ കൗൺസിലറും തൃശ്ശൂർ എം പി സി എൻ ജയദേവന്റെ ഭാര്യാ സഹോദര പത്നിയുമായ രേവതി മനയിലെ ചെയര്മാന് സ്ഥാനാർത്ഥിയായി സി പി ഐ നിശ്ചയിക്കുകയും ചെയ്തിരുന്നു . 43 അംഗ നഗര സഭ കൗൺസിലിൽ 22 പേർ വീതം ഇടതു പക്ഷവും , യു ഡി എഫും പങ്കിട്ട തോടെ കോൺഗ്രസ് വിമതയായി 16 വാർഡിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു വന്ന പി കെ ശാന്തകുമാരിക്ക് നഗര സഭ ചെയർ മാൻ സ്ഥാനം തന്നെ നൽകി ഇടതു പക്ഷ മുന്നണി ഭരണം പിടിച്ചെടുക്കുകയായിരുന്നു .

ഒരു കാലത്ത് ഗുരുവായൂരിലെ കോൺഗ്രസിലെ അവസാന വാക്ക് ആയിരുന്ന വി ബാലറാമിന് അനഭിമത ആയതു കൊണ്ടാണ് പി കെ ശാന്ത കുമാരിക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചത് . അന്ന് ചുണ്ടിനും കപ്പിനു മിടയിൽ അധികാരം നഷ്ട പെട്ട കോൺഗ്രസ് ഇന്ന് പല തട്ടിലായി നിൽക്കുന്നത് കൊണ്ട് നഗര സഭ ഭരണത്തെ കുറിച്ച് ഒരു ആശങ്കയും ഇടതു മുന്നണിയുടെ മുന്നിലില്ല . പ്രത്യേകിച്ച് ഈർക്കിൽ പാർട്ടിയായ ഒരു ഘടക കക്ഷി അംഗത്തിന്റെ ഇടക്കിടെയുള്ള ഭീഷണി അവഗണിക്കാനുള്ള ഇച്ഛശക്തിയും അതുകൊണ്ട് തന്നെ ഇടതു മുന്നണി കാണിക്കുന്നുണ്ട്. ഗുരുവായൂരിലെ കോൺഗ്രസിനെ ശവ പെട്ടിയിലാക്കി ആണിയടിച്ചവർ തന്നെ ശവപ്പെട്ടിയിൽ പോയാൽ പോലും കോൺഗ്രസിന്റെ തിരിച്ചു വരവ് ദുഷ്കരമാകുമെന്ന് കോൺഗ്രസ് പ്രവർത്തർ പോലും വിലയിരുത്തുന്നത് .

Vadasheri Footer