Header 1 = sarovaram
Above Pot

എടപ്പാളിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ശ്രീവൽസം ആശുപത്രീ ജീവനക്കാരൻ കൊല്ലപ്പെട്ടു

എടപ്പാൾ : എടപ്പാളിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് കാനക്ക് മുകളിലേക്ക് പാഞ്ഞ് കയറി ഒരാൾ കൊല്ലപ്പെട്ടു . .സഹയാത്രികന്‌ പരിക്കേറ്റു .എടപ്പാള്‍ ശ്രീവല്‍സം ഹോസ്പിറ്റലിലെ എക്സ്റേ ടെക്നീഷ്യനും,കോട്ടയം പള്ളിത്തോട് സ്വദേശിയുമായ ക്ളിന്റോ (27) ആണ് കൊല്ലപ്പെട്ടത് . ഒപ്പമുണ്ടായിരുന്ന ശ്രീവല്‍സം ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോസ്ഫിന് നിസാര പരിക്കേറ്റു.ഞായറാഴ്ച്ച വൈകീട്ട് സംസ്ഥാന പാതയിലെ പുള്ളുവന്‍പടിയില്‍ വെച്ചാണ് അപകടം .വളാഞ്ചേരിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് എടപ്പാളിലേക്ക് ഇരുവരും ബുള്ളറ്റിൽ മടങ്ങി വരുന്നതിനിടേയാണ് അപകടം.മൃതദേഹം എടപ്പാള്‍മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും .

Vadasheri Footer