വിവാഹ വീട്ടിൽ സംഘർഷം ,വധുവിന്റെ സഹോദരന്മാരടക്കം അഞ്ച് പേർക്ക് കുത്തേറ്റു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ വിവാഹ വീട്ടില്‍ നടന്ന സംഘർഷത്തിൽ വധുവിന്റെ സഹോദരന്‍മാരടക്കം അഞ്ച് പേര്‍ക്ക് കുത്തേറ്റു . കനാല്‍ബേസ് കോളനിയില്‍ അരിക്കാട്ട് പറമ്പില്‍ സന്ദീപിന്റെ കല്യാണത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.വിവാഹ സത്കാരത്തിനിടെ ദേഹത്ത് തട്ടി എന്നാരോപിച്ചാണ് സംഘര്‍ഷം ആരംഭിച്ചത്.വധുവിന്റെ സഹോദരന്‍മാരടക്കം അഞ്ച് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ കുത്തേറ്റത്.വെള്ളാറ്റഞ്ഞൂര്‍ സ്വദേശികളായ പുത്തന്‍വീട്ടില്‍ അരുണ്‍ (26),കല്‍വളപ്പില്‍ പ്രദീപ് (32),കല്‍വളപ്പില്‍ പ്രശാന്ത് (28), വേലൂര്‍ സ്വദേശി ചേറങ്ങാടന്‍ നിധിന്‍ (26),കനാല്‍ബേസ് സ്വദേശി ചിരട്ടപുരയ്ക്കല്‍ നിധിന്‍ എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രഥാമിക ചികിത്സയ്ക്ക് ശേഷം പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് മാറ്റി .”,