സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ, മാനക്കേടിൽ ഭർത്താവ് ആത്മഹത്യ ചെയ്തു

">

തൃശൂർ : വരന്തരപ്പിള്ളി പള്ളിക്കുന്നിൽ അടുത്ത വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വീട്ടമ്മ അറസ്റ്റിൽ, മണിക്കൂറുകൾക്കുള്ളിൽ പ്രതിയുടെ ഭർത്താവ് ചിറയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടാന്തോൾ കോക്കാടൻ കുര്യനാ(46)ണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പോലീസ് അറസ്റ്റു ചെയ്തിരുന്നു. വടന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യയുടെ നാലു പവൻ വരുന്ന മാലയും കുട്ടിയുടെ ഒന്നര പവന്റെ മാലയും കൈ ചെയിനുമാണ് മോഷ്ടിച്ചത്.

ഏപ്രില്‍ 29-ന് രാത്രി 12-നായിരുന്നു മോഷണം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ജോണ്‍സന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടേയും ആഭരണങ്ങൾ പ്രതി ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്നാണ് പ്രതി അകത്തു കയറിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ വരന്തരപ്പിള്ളി പോലീസ് കുര്യനേയും ആലീസിനേയും ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ആലീസ് കുറ്റം സമ്മതിക്കുകയും കുര്യനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു.

ശനിയാഴ്ച ഉച്ചയോടെ പേരാമ്പ്രയിലെ ഭാര്യ വീട്ടിലെത്തിയ കുര്യൻ ഭാര്യാസഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്രയിലെ ചെറുവത്തൂര്‍ച്ചിറയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആലീസിനെ ഞായറാഴ്ച്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors