Post Header (woking) vadesheri

അനധികൃത സമ്പാദ്യം , മുൻ കളക്ടർ ടി ഒ സൂരജിന്റെ 8 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Above Post Pazhidam (working)

കൊച്ചി: മുന്‍ തൃശ്ശൂർ കളക്ടറും പൊതുമരാമത്ത് സെക്രട്ടറിയും ആയിരുന്ന ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. ടി ഒ സൂരജിന്റെ 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Ambiswami restaurant

സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്നാണ് കണ്ടെത്തല്‍. നാല് വാഹനങ്ങള്‍, 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. അതേസമയം ടി ഒ സൂരജ് വരവില്‍ കവിഞ്ഞ് സ്വത്തുസമ്ബാദിച്ചതായി സംസ്ഥാന വിജിലന്‍സും നേരത്തെ കണ്ടെത്തിയിരുന്നു.

സൂരജിനു വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്ബാദ്യമുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇക്കര്യം 2016ല്‍ ലോകായുക്തയെ അറിയിച്ചിരുന്നു. കേരളത്തിലും കര്‍ണാടകയിലുമായി ആഡംബര ഫ്‌ലാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Second Paragraph  Rugmini (working)