Header 1 = sarovaram
Above Pot

ശബരിമലയിൽ ഒരു യുവതി കൂടി ദർശനം നടത്തി ,

തൃശൂർ : സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു യ​ുവതികൂടി ശബരിമലയിൽ ദർശനം നടത്തി . . കൊ​ല്ലം സ്വ​ദേ​ശി​യും ദ​ലി​ത്​ മ​ഹി​ള ഫെ​ഡ​റേ​ഷ​ൻ നേ​താ​വു​മാ​യ മഞ്​ജു ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ മലകയറ്റം സ്​ഥിരീകരിച്ചത്​. ക്ഷേത്രസന്നിധിയിലൂടെ നടന്നു പോകുന്ന വീഡിയോ സഹിതം ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്​’ എന്ന ഫേസ്​ബുക്ക്​ ഗ്രൂപ്പ്​ വാർത്ത പുറത്തുവിട്ടിട്ടുണ്ട്​. കൂടുതൽ ചിത്രങ്ങൾ പിന്നാലെ പുറത്തുവിടുമെന്നും പറയുന്നുണ്ട്​.

‘നവോത്ഥാന കേരളം ശബരിമലയിലേക്ക് സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദലിത് പ്രവർത്തക മഞ്ജു ജനുവരി എട്ടിന്​ രാവിലെ 7 .30 ന് ശബരിമല സന്ദർശിച്ച ചിത്രങ്ങൾ ഞങ്ങൾ പുറത്തു വിടുന്നു …’ എന്ന കുറിപ്പോടെയാണ്​ വീഡിയോ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. യുവതി ഇരുമുട്ടിക്കെട്ടുമായി 18ാം പടി കയറിയാണ് അയ്യപ്പദർശനം നടത്തിയത്. ഏകദേശം രണ്ടര മണിക്കൂറോളം സന്നിധാനത്തും അനുബന്ധ ക്ഷേത്രങ്ങളിലുമായി ചെലവഴിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. പൊലീസിന്‍റെ സഹായം തേടാതെയാണ് ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ തിരിച്ച് പമ്പയിലെത്തി

Astrologer

നേരത്തെ തുലാമാസ പൂജയുടെ നാലാം ദിവസം ശബരിമലയിൽ ക്ഷേത്ര ദർശനത്തിനെത്തിയ മഞ്​ജ​ുവിന്​ പ്രതിഷേധക്കാരുടെ രോഷത്തിനിരയാകേണ്ടിവന്നിരുന്നു. പമ്പയും പരിസരവും സംഘർഷഭരിതമായതിനെ തുടർന്ന്​ മഞ്​ജ​ു പിൻവാങ്ങുകയാണ്​ ചെയ്​തത്​. തുടർന്ന്​ മഞ്​ജുവി​​​െൻറ വീടിനു നേരേ പ്രതിഷേധക്കാർ ആക്രമണം നടത്തിയിരുന്നു

Vadasheri Footer