Post Header (woking) vadesheri

മയക്കു മരുന്നുമായി പിടി കൂടിയ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : മയക്കു മരുന്നുമായി പുന്നയിൽ നിന്നും പോലീസ് പിടി കൂടിയ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു . തിരുവത്ര താഴത്ത് കബീറിന്റെ മകൻ അർഷാദ് 23 ,എടക്കഴിയൂർ പുത്തൻ വീട്ടിൽ ജബ്ബാറിന്റെ മകൻ ഹിജാബ് 23 എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത് ഇന്നലെ രാത്രിയിലാണ് മൂന്ന് ഗ്രാം എം ഡി എം എ യും 150 ഗ്രാം കഞ്ചാവുമായി ഇരുവരെയും പുന്നയിൽ നിന്ന് ചാവക്കാട് പോലീസ് പിടികൂടിയത്

Arya bhavan inner

Second Paragraph  Sarovaram(working)

തൃശൂർ സിറ്റി കമ്മിഷണർ അങ്കിത്ത്. അശോകന്റെ നിർദേശാനുസരണം ജില്ലയിൽ നടത്തുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗുരുവായൂർ എ .സി. പി. കെ ജി . സുരേഷിൻറെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ .കെ. വേണു ഗോപാലും സംഘവും ചാവക്കാട് പുന്നയിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് പ്രതികൾ പിടിയിലായത്

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

അർഷാദ് ചാവക്കാട് പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ് . പ്രതിയെ പിടി കൂടിയ സംഘത്തിൽഎസ് ഐ മാരായ കണ്ണൻ .പി., ബിജു എസ് സി പി ഒ മാരായ പ്രജീഷ്, ഹംദ്, സന്ദീപ്, നൗഫൽ സി പി ഒ മാരായ വിനീത്, പ്രദീപ്, അനസ് ,നസൽ രാജേഷ്, മെൽവിൻ, വിനോദ്, ബൈജു, രതീഷ് എന്നിവരും ഉണ്ടായിരുന്നു.