വിദ്വേഷപ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത് : ജില്ലാ കളക്ടര്‍
തൃശൂർ : ക്രമസമാധാനപാലന ത്തിന് വെല്ലുവിളിയാകുന്നതും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതുമായ വിദ്വേഷ പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടു പ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ടി.വി. അനുപമ. തെരഞ്ഞെടു പ്പുമായി ബന്ധെ പ്പട്ട് ചേമ്പ റില്‍ നട ത്തിയ ബ്യൂറോ ചീഫു മാരുടെ യോഗ ത്തില്‍ മാധ്യമങ്ങള്‍ക്കുള്ള വിവിധ നിര്‍ദേശങ്ങള്‍ വിശദീ കരിക്കുകയായിരുന്നു അവര്‍. മതത്തിന്‍റെയും ജാതിയുടേയും അടിസ്ഥാന ത്തിലുള്ള തെരഞ്ഞെടു പ്പ് പ്രചരണം തെരഞ്ഞെടു പ്പ് ചട്ടപ്രകാരം നിരോധി ച്ചിട്ടുള്ളതാണ്.അ ത്തര ത്തിലുള്ള പ്രവണതകള്‍ ഉണ്ടാ യാല്‍ അവയ്ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
തെരഞ്ഞെടു പ്പുമായി ബന്ധെ പ്പട്ട് തെറ്റായ സന്ദേശങ്ങള്‍ പ്രചരി പ്പിക്കരുത്. സ്വത ന്ത്രവും സുതാര്യവുമായ തെരഞ്ഞെടു പ്പിന് മാധ്യമങ്ങളുടെ പങ്കും പ്രധാനമാണ്. ഈ ഉ ത്തരവാദിത്വം മാധ്യമങ്ങള്‍ നിര്‍വഹിക്കണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുമായോ ,സ്ഥാനാര്‍ഥികളുമായോ എതെങ്കിലും തര ത്തിലുള്ള ബന്ധമുങ്കെില്‍ അക്കാര്യം മാധ്യമങ്ങള്‍ വെളിെ പ്പടു ത്തണം. മാധ്യമ സ്ഥാപനമോ, മാധ്യമപ്രവര്‍ ത്തകനോ, മറ്റു ഉ ത്തരവാദി
ത്വെ പ്പട്ടവരോ പണം നല്‍കി വാര്‍ ത്ത പ്രസിദ്ധീ കരിക്കരുത്. പരസ്യവും വാര്‍ ത്തയും വേര്‍തിരി ച്ചു തന്നെനല്‍കണം.
രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ലഭ്യമാകുന്ന വീഡിയോ ഫീഡ് വാര്‍ ത്തയില്‍ ഉപയോഗിക്കുേമ്പോ ള്‍അക്കാര്യം വെളിെ പ്പടു ത്തുകയും ഉചിതമായി ടാഗ് ചെയ്യുകയും വേണം. അഭിപ്രായ സര്‍വേകള്‍ കൃത്യമായും വസ്തുനിഷ്ഠമായും സംപ്രേക്ഷണം ചെയ്യണമെന്നും സര്‍വേ നട ത്താൻ എല്‍ പ്പി ച്ചതും, നട ത്തിയതും ആരാണെന്നും ഇതിന് പണം നല്‍കിയത് ആരാണെന്ന് പരസ്യെ പ്പടു ത്തണമെന്നും അവര്‍ നിര്‍ദേശി ച്ചു. വോട്ടെടു പ്പ് പ്രക്രിയ അവസാനിക്കുന്നതിന്‍റെ തൊട്ടുമുമ്പു ള്ള 48 മണിക്കുറുകളില്‍ തെരഞ്ഞെടു പ്പ്ഫ ലെ ത്ത സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുന്ന രീതിയില്‍ തെരഞ്ഞെടു പ്പ് സംബന്ധമായ വാര്‍ ത്ത നല്‍കരുതെന്നും തെരഞ്ഞെടു പ്പ് കമ്മീഷൻ ഫലപ്രഖ്യാപനം നട ത്തുന്നതിന് മുൻ പ് അ ന്തിമവും ഔദ്യോഗികവും എന്നപേരില്‍ മാധ്യമങ്ങള്‍ ഒരു ഫലവും പുറ ത്തുവിടരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു
എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഈ തെരമെടു പ്പില്‍ വിവിപാറ്റ് സംവിധാനം എര്‍െ പ്പടു ത്തുന്നുണ്ട് .ജില്ലയിലെ 3000 കേന്ദ്രങ്ങളില്‍ വിവിപാറ്റ് സംവിധാനം വോട്ടര്‍മാര്‍ക്ക് പരിചയെ പ്പടു ത്തി. ഇക്കാര്യ ത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാൻ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും തെരമെടു പ്പിനെ സംബന്ധി ച്ച ബോധവല്‍ക്കരണ ത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അവര്‍ കൂട്ടിചേര്‍ ത്തു. എഡിഎം റെജിപി ജോസഫ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടര്‍ എസ് വിജയൻ , ആര്‍ഡിഒ പി.എ. വിഭൂഷണൻ , അസിസ്റ്റന്റ കളക്ടര്‍ എസ്. പ്രേംകൃഷ്ണന് തുടങ്ങിയവരും പത്രസമ്മേ ളന ത്തില്‍ പങ്കെടു ത്തു.