Header 1 = sarovaram
Above Pot

മാറാട് കലാപക്കേസിൽ 12 വർഷ ശിക്ഷ ലഭിച്ച പ്രതി കൊല്ലപ്പെട്ട നിലയിൽ

കോഴിക്കോട്: മാറാട് കലാപക്കേസില്‍ കോടതി 12 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച പ്രതിയെ ദൂരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാറാട് സ്വദേശിയും വെള്ളയിൽ പണിക്കർ റോഡിലെ ഭാര്യവീട്ടിൽ  താമസക്കാരനുമായ കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിെൻറ (42) മൃതദേഹമാണ് ലയണ്‍സ് പാര്‍ക്കിന് പിറകുവശത്തെ  ബീച്ചില്‍ വെള്ളിയാഴ്ച പുലർച്ചെ കണ്ടെത്തിയത്. എകദേശം 23 കിലോയോളം ഭാരമുള്ള കല്ല് കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

മാറാട് കോടതി 12 വര്‍ഷത്തേക്ക്  ശിക്ഷിച്ച ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. മാറാട് കലാപവുമായി ബന്ധപ്പെട്ട്  ക്രെംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തകേസില്‍ 33ാം പ്രതിയാണ് ഇല്യാസ്. മാറാട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

Astrologer

രണ്ട് ദിവസമായി ഇല്യാസിനെ കാണാനില്ലായിരുന്നു. വെള്ളയിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയലേക്ക് മാറ്റി.

Vadasheri Footer