728-90

“നെഹ്‌റുവിനെ കണ്ടെത്തുന്നവർ മോദിയെ ഏൽപ്പിക്കുക” , ബി ജെ പി യെ പരിഹസിച്ച് ടെലഗ്രാഫ്

Star

ന്യൂ ഡെൽഹി : ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ നീക്കത്തെ ചൈന തടയാന്‍ യഥാര്ഥ കാരണക്കാരന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവാണെന്ന ബിജെപിയുടെ വാദത്തെ പരിഹസിച്ച് ടെലഗ്രാഫ് ദിനപത്രം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ബിജെപിയ്ക്കും എതിരെ ഉയരുന്ന ആരോപണങ്ങള്ളൊല്ലാം നെഹ്‌റുവിന്റെ തലയില്‍ കെട്ടി വയ്ക്കുന്ന ബിജെപിയുടെ നടപടിയെ കളിയാക്കിക്കൊണ്ട് ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജില്‍ നെഹ്‌റുവിനെ കണ്ടെത്തുന്നവര്ക്ക്ത പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ട് ടെലിഗ്രാഫ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജവഹര്‍ ലാല്‍ നെഹ്‌റു അഥവാ യഥാര്ഥ< പാപി’ എന്ന തലക്കെട്ടില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിക്കെതിരെ ബിജെപി ഉന്നയിക്കുന്ന ആരോപണമെല്ലാം എടുത്തു പറഞ്ഞു കൊണ്ടാണ് പത്രം പരസ്യം നല്കിമയിരിക്കുന്നത്.

telegraph ad

മസുദ് അസ്ഹറിനെ രക്ഷിക്കാന്‍ ചൈനയെ സഹായിച്ചതിന്, അച്ഛേ ദിന്‍ നടപ്പാക്കാന്‍ മോഡിയെ തടഞ്ഞതിന്, അയോധ്യ ക്ഷേത്രം നിര്മികക്കാതിരുന്നതിന്, 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മോഡിയുടെ പദ്ധതി അട്ടിമറിച്ചതിന്, 15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടില്‍ ഇടുന്നത് തടഞ്ഞതിന്, എന്നിങ്ങനെ ബിജെപിയുടെ ആരോപണങ്ങള്‍ പത്രം നിരത്തുന്നു. രാജ്യത്തെ ജനങ്ങള്‍ അവര്ക്കി ഷ്ടപ്പെടുന്ന ഭക്ഷണം കഴിച്ചപ്പോള്‍ അവരെ ആള്ക്കൂ ട്ട വിചാരണ നടത്തി ശിക്ഷിക്കാതിരുന്നതും ഒപ്പം ഭാരതമാതയ്‌ക്കെതിരെയുള്ള മറ്റ് കാരണങ്ങളും കുറ്റത്തില്‍ പെടുന്നുവെന്നും പരസ്യത്തില്‍ കളിയാക്കുന്നു.

നെഹ്‌റുവിന് അടുത്ത് നേരിട്ട് ചെല്ലരുതെന്നും ആള്‍ അപകടകാരിയും ആയുധധാരിയാണന്നും മുന്നറിയിപ്പ് നല്കുതമ്പോള്‍ നെഹ്‌റുവിന്റെ പക്കലുള്ള അദ്ദേഹത്തിന്റെ രചനകളായ ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’, ‘ഗ്ലിംപ്‌സസ് ഓഫ് വേള്ഡ്ത ഹിസ്റ്ററി’ എന്നീ പുസ്തകങ്ങളാണ് ആയുധമെന്നും ചൂണ്ടിക്കാട്ടുന്നു.

കണ്ടു പിടിക്കുന്നവര്‍ എത്രയും പെട്ടെന്ന് മോഡിയെ വിവരമറിിക്കണെന്നും അവര്ക്ക്് നരേന്ദ്ര മോഡി എഴുതിയ ‘എക്‌സാം വാരിയേഴ്‌സിന്റെ’ ഒരു കോപ്പി സമ്മാനമായി ലഭിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.

ഇന്നലെയായിരുന്നു മസൂദ് അസ്ഹറിനെതിരായ യ നീക്കത്തെ യുഎന്നില്‍ ചൈന എതിര്ത്തി ട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും നരേന്ദ്ര മോഡിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്പി ങിനെ പേടിയാണെന്നും കോണ്ഗ്ര്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത് ദുർബലനായ മോഡിക്ക് ഷീയെ(ഷീ ജിന്പിെങ്) പേടിയാണ്. ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍, മോഡിയുടെ വായില്‍ നിന്നും ഒരക്ഷരം പോലും പുറത്തുവരുന്നില്ല. ഗുജറാത്തില്‍ ഷീക്കൊപ്പം ആടും, ഡല്ഹി യില്‍ കെട്ടിപ്പിടിക്കും, ചൈനയില്‍ ഷീക്ക് മുന്നില്‍ വണങ്ങും. ഇതാണ് ചൈനയോടുള്ള നോമോയുടെ നയനിലപാടെന്നായിരുന്നു രാഹുല്‍ കുറിച്ചത്.