സിസ്റ്റർ ലൂസി കളപ്പുരക്കൽ സഭ വിട്ടു പോകണം ,അന്ത്യ ശാസനമായി നോട്ടീസ്

">

കൽപറ്റ: കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോക്കെതിരായി കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സഭയുടെ കടുത്ത വിമർശനത്തിന്​ ഇരയായ മാനന്തവാടി സ​െൻറ്​ മേരീസ് പ്രൊവിൻസ് അംഗം സിസ്​റ്റർ ലൂസി കളപ്പുരയ്​ക്കലിന്​​ അന്ത്യശാസനവുമായി സഭ. സഭയിൽ നിന്നും സ്വയം പുറത്തു പോകണമെന്നാവശ്യപെട്ട് സിസ്റ്റര്‍ ലൂസിക്ക് വീണ്ടും മദർ ജനറാൾ നോട്ടീസ് നൽകി. സ്വയം പുറത്തു പോയില്ലെങ്കിൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്.

സിനഡ് തിരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യ വ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.ബിഷപ്പ് ഫ്രാങ്കോക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച ലൂസി കളപ്പുരയ്ക്കലിനെ മദർ ജനറാൾ നേരിട്ട്​ വിളിപ്പിച്ച്​ വിശദീകരണം തേടിയിരുന്നു. സിസ്​റ്ററിൽ നിന്ന്​ വിശദീരണം തേടിയ ശേഷം കൗൺസിൽ ചേർന്ന്​ തുടർ നടപടികൾ എന്താണെന്ന്​ അറിയിക്കാമെന്നാണ്​ മദർ ജനറാൾ അറിയിച്ചിരുന്നത്​

Leave a Reply

Your email address will not be published. Required fields are marked *

Sponsors