Header 1 vadesheri (working)

കൂട്ട് ഉത്തരവാദിത്തം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവെയ്ക്കുക – കോൺഗ്രസ്

Above Post Pazhidam (working)

ഗുരുവായൂർ : – ഭരണ സമിതി യോഗം പോലും ച്ചേരുവാൻ കഴിയാതെ വിഴുപ്പലക്കലും, ചക്കളത്തി പോരാട്ടാവുമായി അനുദിനമെന്നോണം പൊതു സമൂഹത്തിൽ അപഹാസ്യരായി നാണംകെട്ടു് മുന്നോട്ട് പോകുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവെയ്ക്കണമെന്നും, ഇല്ലാത്ത പക്ഷം ഗുരുവായൂരിൻ്റെയും, ഗൂരുവായൂരപ്പൻ്റെയും യശസ്സിനായി ഭരണ സമിതിയെ പിരിച്ച് വിടുന്നതിന് ദേവസ്വം മന്ത്രിയും, കമ്മീഷണറും ഉടൻ നടപടി സ്വീകരിയ്ക്കണമെന്നും ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.-

First Paragraph Rugmini Regency (working)

വിഷയം ചൂണ്ടി കാട്ടി അധികാരികൾക്ക് നിവേദനം നൽക്കുവാനും, പ്രത്യക്ഷ സമര പരിപാടികൾ ആരംഭിയ്ക്കുവാനും കൺവെൻഷൻ തീരുമാനിച്ചു.- മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ച്ചേർന്ന പ്രവർത്തകയോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.എ.ഗോപപ്രതാപൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ടു് ബാലൻ വാറനാട്ട് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

നേതാക്കളായ പി.ഐ. ലാസർ, ശശി വാറനാട്ട്, അരവിന്ദൻ പല്ലത്ത്,കെ.പി.എ.റഷീദ്, സി.എസ്.സൂരജ്, വി.കെ.സുജിത്ത്, ടി.എൻ.മുരളി, ശിവൻ പാലിയത്ത്, പി.കെ.രാജേഷ് ബാബു, നിഖിൽജി കൃഷ്ണൻ, ബിന്ദു നാരായണൻ, ടി.വി.കൃഷ്ണദാസ്, സ്റ്റീഫൻ ജോസ്, ഷൈൻ മനയിൽ, കണ്ണൻ പാലിയത്ത്, നവനീത് കണ്ണൻ, മിഥുൻപുക്കെെതക്കൽ, മേഴ്സി ജോയ് എന്നിവർ സംസാരിച്ചു.
പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറായി നിയമിതനായ ഫിറോസ് പുതുവീട്ടിലിന് സ്വീകരണവും നൽകി,,,