കാനയിലേക്ക് ദേവസ്വത്തിന്റെ കക്കൂസ് മാലിന്യ മൊഴുക്കൽ ,കൗൺസിലിൽ ആഞ്ഞടിച്ച് ബിജെപി അംഗം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം , കാനയിലേക്ക് കക്കൂസ് മാലിന്യമടക്കം ഒഴുക്കി വിടുന്നതിനെതിരെ ആഞ്ഞടിച്ചു വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ. ദേവസ്വത്തിന്റെ നിരുത്തരവാദ പരമായ നിലപാട് മൂലം അമൃത് പദ്ധതിയിലെ കാന നിർമാണത്തിന്റെ ഭാഗമായുള്ള കൾ വർട്ട് നിർമാണം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് ബി ജെ പി പ്രതിനിധി കൗൺസിൽ യോഗത്തിൽ കുറ്റപ്പെടുത്തി .കാന നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ചു ചേർത്ത യോഗത്തിൽ ദേവസ്വത്തിനെ പ്രതിനിധീകരിച്ചു എത്തിയ രണ്ടു ഉദ്യോഗസ്ഥർ മലിന നിർമാർജനത്തിന് നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയതാണെങ്കിലും അതിനുവേണ്ടി ഇതുവരെ ഒരു ചെറുവിരൽ പോലും അനക്കാൻ ദേവസ്വം തയാറായിട്ടില്ലെന്ന് അവർ ആരോപിച്ചു . മഴക്ക് മുൻപ് കാന നിർമാണം പൂർത്തിയായില്ലെങ്കിൽ അടുത്ത വേനൽ വരെ കാത്തിരിക്കേണ്ടി വരും , അങ്ങിനെ വന്നാൽ കേന്ദ്ര പദ്ധതിയുടെ നഷ്ടപ്പെടും . ഇത് ഗുരുതരമായ പ്രത്യാഘാതമാണ് ഗുരുവായൂരിൽ ഉണ്ടാക്കുക