Header

മലപ്പുറത്ത് എഐവൈഎഫ് , പി വി അന്‍വര്‍ എംഎല്‍എയുടെ കോലം കത്തിച്ചു

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എക്കെതിരെ മലപ്പുറത്ത് എഐവൈഎഫ് പ്രതിഷേധം. പ്രതിഷേധക്കാര്‍ അന്‍വറിന്റെ കോലം കത്തിച്ചു. സിപിഐയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോലം കത്തിക്കല്‍. സിപിഐയ്ക്കെതിരായ വിമര്‍ശനം തുടര്‍ന്നാല്‍ പി വി അന്‍വറിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് എഐവൈഎഫ് വിശദമാക്കി.

ഇടതുപക്ഷ മനസ് നഷ്ടപ്പെട്ട എംഎല്‍എയാണ് പി വി അന്‍വര്‍ എന്ന് എഐവൈഎഫ് ആരോപിച്ചു. സിപിഎം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് എഐവൈഎഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ സമദ് ആവശ്യപ്പെട്ടു.
സിപിഐ നേതാക്കള്‍ ലീഗിന് തുല്യമാണെന്നും എല്ലാക്കാലവും തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചതെന്നും പി വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു

Astrologer