പ്രതിഷേധം കനത്തു , ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്റെ സമയക്രമത്തിൽ ദേവസ്വം മാറ്റം വരുത്തി

Above article- 1

ഗുരുവായൂർ : ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിൻറെ സമയ ക്രമത്തിൽ ദേവസ്വം മാറ്റം വരുത്തി . അടുത്ത മാസം ഒന്ന് മുതൽ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതിനൊപ്പം പ്രദേശ വാസികൾ, ദേവസ്വം ജീവനക്കാരുടെ കുടുംബാംഗങ്ങൾ ,പെൻഷൻകാർ എന്നിവർക്ക് നേരത്തെ അനുവദിച്ചിരുന്ന ദർശന സമയം ദേവസ്വം വെട്ടി കുറച്ചിരുന്നു .പ്രാദേശികക്കാർ , ജീവനക്കാർ- കുടുംബാംഗ ങ്ങൾ , പെൻഷൻകാർ എന്നിവർക്ക് രാവിലെ 5.30 മുതൽ 6.30 വരെ മാത്രമാണ് ദർശന സമയം ദേവസ്വം അനുവദിച്ചിരുന്നത് . ഇതിനെതിരെ എല്ലാ മേഖലയിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നത് . ദേവസ്വം അനുവദിച്ച സമയത്ത് തന്നെ നിവേദ്യത്തിനും പൂജകൾക്കുമായി അടച്ചിടുന്നതിനാൽ പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാണ് ഈ വിഭാഗക്കാർക്ക്ദർശനത്തിനായി ലഭിക്കുക . പ്രാദേശിക ക്കാരുടെ ക്ഷേത്ര ദർശന അവകാശം നഷ്ടപ്പെടുത്തുന്നതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം പ്രതിഷേധിച്ചിരുന്നു . നഗര സഭ തിരെഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നാട്ടുകാരായ ഭക്തരെ വെറുപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന കണ്ട പാർട്ടി നേതൃത്വവും ഇടപെട്ടു . ഇതോടെ ഇന്നലെ എടുത്ത തീരുമാനത്തിൽ നിന്ന് ദേവസ്വം ഇന്ന് പിന്നോട്ട് പോയി പ്രശ്‌നത്തിന് പരിഹാരം കണ്ടു </P>

Vadasheri Footer