Above Pot

ഗുരുവായൂർ ഏകാദശി , ദേവസ്വം ഭക്തർക്ക് സമ്മാനിച്ചത് ദുരിത ദർശനം

ഗുരുവായൂര്‍: ഏകാദശി വൃതം നോറ്റെത്തിയ പതിനായിരങ്ങൾക്ക് അധികൃതർ സമ്മാനിച്ചത് ദുരിത ദർശനം. ഭ രണ സമിതിയുടെ കണക്കു കൂട്ടൽ തെറ്റിച്ചു .ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ഉള്കൊള്ളാവുന്നതിൽ കൂടുതൽ ഭക്തർ ആണ് ദർശനത്തിന് എത്തി ചേർന്നത് . ഏർപ്പെടുത്തിയ സംവിധാനത്തിൽ ഒരു അഴിച്ചു പണി നടത്താൻ ദേവസ്വം തയ്യാറാകാതിരുന്നതോടെ ഏലി കെണിയിൽ കുടുങ്ങിയ അവസ്ഥായിയി ഭക്തർ . ക്ഷേത്രത്തിനകത്ത് പോകാതെ കിഴക്കേ നടയിലെ ദീപസ്തംഭത്തിന് മുന്നിൽ നിന്ന് തൊഴാനും ,തൊഴുതവർക്ക് പുറത്തേക്ക് കടക്കാനും കഴിയാതെ വല ഞ്ഞു.,

First Paragraph  728-90
Second Paragraph (saravana bhavan

തൊഴാനുള്ള ഭക്തരുടെ നിര പൂന്തനം ഓഡിറ്റോറിയം പിന്നിട്ട് മൾട്ടി ലെവൽ കാർ പാർക്കിങ്ങിനുള്ളിലൂടെ ഔട്ടർ റിങ് റോഡിൽ കൂടി പോയി കാരക്കാട് റോഡിലേക്ക് വരി നീണ്ടു. പാർക്കിങ് ഗ്രൗണ്ടിൽ വരി നിയന്ത്രിക്കാഞ്ഞതിനാൽ ഗേറ്റ് തുറന്നതോടെ നൂറു കണക്കിന് ഭക്തരാണ് കൂട്ടത്തോടെ പുറത്തേക്ക് കടന്നത് ഇതോടെ സ്ത്രീകൾ അടക്കം പലതും നിലത്തു വീണു പരിക്കേറ്റു . തൊഴാനുള്ള ആവേശത്തിൽ ആശുപത്രിയിൽ പോകാൻ ആരും തയ്യാറായില്ല . ഒടുവിൽ ടെംപിൾ സ്റ്റേഷനിലെ എസ് ഐ അഷറഫും , പോലീസുകാരും എത്തിയാണ് വരി നിയന്ത്രണ വിധേയമാക്കിയത് കെട്ടിടത്തിന്റെ താഴെ നിലയിൽ കൂടുതൽ പേരെ വരി നിറുത്തിയതോടെ ഔട്ടർ റിങ് റോഡിൽ നിന്ന വരിയുടെ വലിപ്പം കുറഞ്ഞു . സാഹ ചര്യത്തിന് അനുസരിച്ചു നീങ്ങാൻ സെക്യൂരിറ്റി ജീവനക്കാർക്ക് കഴിയാത്തതും പ്രശനങ്ങൾ സൃഷ്ട്ടിച്ചു

ക്ഷേത്രം കിഴക്കേ നടയിൽ തിരക്കിനിടയിൽ നടൻ ജോജു ജോർജിന്റെ പടത്തിന്റെ ഷൂട്ടിങ് കൂടിയായപ്പോൾ ഭക്തരുടെ ദുരിതം ഇരട്ടിയായി ക്ഷേത്ര നടയിൽ ആകെ ഒരു ശുചി മുറി കെട്ടിടം മാത്രമാണ് ഉള്ളത് ഇവിടേക്ക് ആളുകൾക്ക് എത്താൻ ദുഷ്കരമായി അത്ര തിരക്കായിരുന്ന കിഴക്കേ നടയിൽ , തെക്കേ നടയിൽ പ്രസാദ ഊട്ടിന് വരി പന്തലിനു പിറകിൽ കൂടി യുള്ള വഴി അടച്ചു കെട്ടിയതോടെ നടയിൽ കുടുങ്ങിയവർക്ക് പുറത്ത് കടക്കൽ ഏറെ ശ്രമകരമായി. വരിയിൽ നിൽക്കുന്നവരിൽ നിരവധി പേരാണ് കുഴഞ്ഞു വീണത് അൻപതിലധികം പേരെയാണ് ദേവസ്വം മെഡിക്കൽ സെന്ററിലേക്ക് കൊണ്ട് പോയത് .ഇതിൽ രണ്ടു പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

പ്രസാദ ഊട്ടിന് വരി നിൽക്കുമ്പോൾ പന്തലിനുള്ളിൽ കുഴഞ്ഞു വീണ ആളെ പുറത്തെത്തിക്കാൻ സെക്യൂരിറ്റിക്കാർ ഏറെ പ്രയാസപ്പെട്ടു . വരിയിൽ കൂടി മാത്രമെ അകത്തേക്ക് പ്രവേശിക്കാൻ കഴിയൂ അത്തരത്തിൽ ആണ് ഇതിന്റെ നിർമാണം , പതിനായിരങ്ങൾ വരുന്ന സ്ഥലത്ത് അപകടങ്ങൾ സംഭവിച്ചാൽ രക്ഷാപ്രവർത്തനങ്ങൾ പെട്ടെന്ന് നടത്താൻ കഴിയുന്ന രീതിയിലാ യിരുന്നില്ല. സംവിധാനങ്ങൾ ഒന്നും , വരുന്നവരെ നിയന്ത്രിക്കാൻ ആവശ്യത്തിന് ഉള്ള സെക്യൂരിറ്റിയും ഉണ്ടായിരുന്നില്ല . എല്ലാ ഉത്തരവാദിത്വവും കീഴ് ജീവനക്കാർക്ക് നൽകി ഉന്നത ഉദ്യോഗസ്ഥൻ കാഴ്ച ക്കാരന്റെ റോളിലേക്ക് മാറിയത്രെ .
മുന്നറിയിപ്പ് ഇല്ലാതെ ഔട്ടർ റിങ് റോഡിലും ഇന്നർ റിങ് റോഡിലും വൺ വേ സമ്പ്രദായം പോലീസ് ഏർപ്പെടുത്തിയതോടെ എങ്ങോട്ട് പോകണമെന്ന് അറിയാതെ വണ്ടിക്കാർ കുടുങ്ങി പോയി പ്രത്യേകിച്ച് പുറത്തു നിന്നും വന്നവർ . തൃശൂർ റോഡിൽ തൈക്കാട് ജങ്ങ്ഷൻ വരെ വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങി

ഗുരുവായൂരിൽ എത്തുന്ന ഭക്തരെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിൽ ക്ഷേത്രത്തിന് ചുറ്റും അടിയന്തിരമായി സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ ദേവസ്വം ഭക്തര്ക്ക് ചെയ്തു കൊടുക്കണം. അല്ലെങ്കിൽ ഒരു നിശ്ചിത എണ്ണംആളുകളോട് മാത്രം ദർശനത്തിന് എത്തിയാൽ മതിയെന്ന് ദേവസ്വം മുൻകൂട്ടി പറയണം . പണം ഉണ്ടാക്കലല്ല ദേവസ്വം ഭരണ സമിതിയുടെ ജോലി, ഭക്തർക്ക് ബുദ്ധിമുട്ട് ഇല്ലാതെ ദർശനത്തിന് സൗകര്യം ഒരുക്കി കൊടുക്കുകയാണ് എന്ന് ഹൈക്കോടതി വിധി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്