Header 1

ഗുരുവായൂരിൽ പൈതൃകത്തിന്റെ ദീപക്കാഴ്ച .

ഗുരുവായൂർ : ഏകാദശി ആഘോഷങ്ങൾക്ക് ചാരുത നൽകി ഗുരുവായൂരിൽ പൈതൃകം സംഘടിപ്പിച്ച ദീപക്കാഴ്ച ശ്രദ്ധേയമായി. തൃശ്ശൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പ്രത്യേക ദീപങ്ങൾ തെളിയിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു . മോട്ടോർ ഘടിപ്പിച്ചു കറങ്ങുന്ന തരത്തിലുള്ളതാണ് എണ്ണയിൽ തെളിയുന്ന ദീപങ്ങൾ ഗുരുവായൂർ ദേവസ്വവുമായി സഹകരിച്ച് കൊല്ലം- ചവറ മഹാലക്ഷ്മി വിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വടക്കേ നടയിൽ പ്രത്യേക ദീപക്കാഴ്ച്ച ഒരുക്കിയത്.

Above Pot

ദേവസ്വം ചെയർമാൻ ഡോ.വി. കെ. വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ അഡ്വ. രവി ചങ്കത്ത് അധ്യക്ഷതവഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, സി.മനോജ് എന്നിവർ പങ്കെടുത്തു. പ്രശസ്ത അഷ്ടപതി കലാകാരി ആശ സുരേഷിന്റെ അഷ്ടപതി സമർപ്പണവും നടന്നു. ചടങ്ങിൽ ആശാ സുരേഷിനെയും കൊല്ലം- ചവറ മഹാലക്ഷ്മി വിളക്ക് സമിതി ഉടമസ്ഥൻ രാംകുമാർ എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു.


സെക്രട്ടറി മധു കെ നായർ, ശ്രീകുമാർ പി നായർ, കെ കെ വേലായുധൻ,ഡോ.കെ. ബി പ്രഭാകരൻ,മുരളി അകമ്പടി,ബിനോയ് കൈമ്പ്രം,ജയൻ പെരുന്തട്ട,പ്രമോദ് കൃഷ്ണ,സുമേഷ് കുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി