Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ മൂന്ന് ഒഴിവുകൾ സർക്കാർ നികത്തി

Above Post Pazhidam (working)

ഗുരുവായൂര്‍ : ദേവസ്വം ഭരണസമിതിയിലെ ഒഴിവുള്ള മൂന്ന് അംഗങ്ങളെ കൂടി സര്‍ക്കാര്‍ നാമനിർദേശം. ചെയ്തു .ജനത ദൾ പ്രതിനിധിയായി പാലക്കാട് വടക്കം തറ കോഴിപറമ്പിൽ വീട്ടിൽ കെ.ആര്‍ ഗോപിനാഥ്, കേരളം കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതി നിധിയായി കോട്ടയം പാലാ കാഞ്ഞിരക്കോട് മനോജ് ബി നായർ ,ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയായി തൃത്താല കുമരനെല്ലൂർ ചാത്തയിൽ വീട്ടിൽ സി മനോജ് എന്നിവരെ യാണ് സർക്കാർ നോമിനേറ്റ് ചെയ്തത് .

Ambiswami restaurant

കെ ആർ ഗോപിനാഥ്‌ ജനത ദൾ പാലക്കാട് ജില്ലാ പ്രസിഡന്റ് ആണ് . വീട്ടമ്മയായ എം ആർ ലതയാണ് ഭാര്യ .പാലക്കാട് ബിസിനസുകാരായ ആദിത്യൻ ,അനിരുദ്ധ് എന്നിവർ മക്കളാണ് . മനോജ് ബി നായർ , എൻ എസ് എസ് മീനച്ചിൽ താലൂക് യൂണിയൻ അംഗമാണ് . ഭാര്യ ഷിബി പാലായിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥ, .തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിനി ദേവിക ,ഭരണങ്ങാനം അൽഫോൺസ റെസിഡന്റ് സ്‌കൂളിലെ വിദ്യാർത്ഥി കാർത്തിക് എന്നിവർ മക്കളാണ്.

Second Paragraph  Rugmini (working)

നേരത്തെ ചെയർമാനായി ഡോ.വി.കെ.വിജയനെയും അംഗമായി സി.പി.ഐ പ്രതിനിധിയായി ചെങ്ങറ സുരേന്ദ്രനെയും നാമനിർദേശം ചെയ്തിരുന്നു. മുൻ ഭരണസമിതിയുടെ കാലത്ത് അംഗമായിരുന്ന എൻ സി പി യുടെ അഡ്വ: കെ.വി. മോഹനകൃഷ്ണൻ കാലാവുധി പൂർത്തിയാവാത്തതിനാൽ ഇപ്പോഴത്തെ ഭരണസമിതിയിലും തുടരുന്നുണ്ട്