Above Pot

ചാവക്കാട് മുങ്ങി മരിച്ച കുട്ടികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

ചാവക്കാട്:തെക്കന്‍ പാലയൂര്‍ കഴുത്താക്കല്‍ ചെമ്മീന്‍ കെട്ടിനടുത്ത് കാളമന കായലില്‍ പത്താഴ കുഴിയിൽ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.ചാവക്കാട് നഗരത്തിനോട് ചേർന്ന് കിടക്കുന്ന തെക്കൻ പാലയൂരിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നാട് ഒഴുകിയെത്തി. അവസാനമായി ഒരു നോക്കു കാണാന്‍ വന്‍ ജനപ്രവാഹമാണ് വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഒഴുകിയെത്തിയത്.

Astrologer

പോസ്റ്റ്്മോര്‍ട്ടത്തിന് ശേഷം മൂന്ന് പേരുടെയും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്‌ക്കാരം നടത്തിയത്. പലപ്പോഴും തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി.സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി.മൃതദേഹം കണ്ട് മടങ്ങുന്നതിനിടെ ദുഖം നിയന്ത്രിക്കാനാവാതെ സഹപാഠികളില്‍ പലരും പൊട്ടിക്കരഞ്ഞു.വേദന കടിച്ചമര്‍ത്തി പാലയൂരും പരിസരത്തുമുള്ള ആയിരങ്ങളാണ് ചേതനയറ്റ കുട്ടികള്‍ക്ക അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

വ്യാഴാഴ്‌ച്ച വൈകുന്നേരം അഞ്ചരക്കാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.ഒരുമനയൂർ തെക്കന്‍ പാലയൂര്‍ മങ്കെടത്ത് മുഹമ്മദ് മകന്‍ മുഹ്‌സിന്‍(16),മനയപറമ്പില്‍ ഷനാദിന്റെ മകന്‍ വരുണ്‍(18), അയല്‍വാസിയായ മനയപറമ്പില്‍ സുനിലിന്റെ മകന്‍ സൂര്യ(16) എന്നിവരാണ് കായലില്‍ മുങ്ങി മരിച്ചത്.

Vadasheri Footer