Header 1 vadesheri (working)

പാലയൂർ , കോട്ടപ്പടി ദേവാലയങ്ങളിൽ ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകരുന്ന ഉയിർപ്പിന്റെ സന്തോഷത്തിൽ പ്രാർഥനയോടെ പങ്കാളികളാവുകയാണ് ക്രൈസ്തവ സമൂഹം.പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഉയിർപ്പ് തിരുന്നാൾ .ശുശ്രൂഷകൾക്ക് ഒട്ടനവധി വിശ്വാസികൾ എത്തിച്ചേർന്നു. ബോട്ട് കുളത്തിനരികെ ആരംഭിച്ച തിരുകർമങ്ങൾക്കും, ആഘോഷമായ ദിവ്യബലിക്കും തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം നിർവഹിച്ചു.അസി. വികാരി ഫാ ഡെറിൻ അരിമ്പൂർ ഉയിർപ്പ് സന്ദേശം നൽകി.

First Paragraph Rugmini Regency (working)

യൂത്ത് സി എൽ സി പാലയൂർ ഉയിർപ്പിന്റെ ദൃശ്യവിഷ്കാരം ഒരുക്കിയും, ഉത്ഥിതനായ ഈശോയുടെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ട് ദേവാലയ അങ്കണത്തിൽ നിന്നും പ്രദക്ഷണവും ഉണ്ടായിരുന്നു.ദൈവലയത്തിലെ എല്ലാ തിരുകർമങ്ങൾക്കും ശേഷം അൻപത് നോമ്പിന്റെ സമാപനം കുറിച്ചു കൊണ്ട് എത്തിച്ചേർന്ന എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു. ഇടവക ഇടവക ട്രസ്റ്റിമാരായ സി.എം. ബാബു,പോൾ കെ. ജെ, സന്തോഷ്‌ ടി.ജെ, ജോഫി ജോസഫ് ,തോമസ് വാകയിൽ, സി. ടെസ്ലിൻ പി. എൽ. ലോറൻസ്, സിമി ഫ്രാൻസിസ്,ബേബി ഫ്രാൻസിസ്,പാലയൂർ മഹാശ്ലീഹ മീഡിയ ടീം, എന്നിവർ നേതൃത്വം നൽകി.

Second Paragraph  Amabdi Hadicrafts (working)

കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽ ദിവ്യബലിക്ക് വികാരി .ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി എഡ്വിൻ ഐനിക്കൽ സഹകാർമികത്വം വഹിച്ചു. ഉയിർപ്പ് രൂപം വഹിച്ച് പ്രദക്ഷിണം ദേവലയത്തിൽ എത്തി. തുടർന്ന് ഡീക്കൻ ഷെബിൻ സന്ദേശം നൽകി. ജീസസ് യൂത്ത് പ്രവർത്തകർ ഒരുക്കിയ ഉയർപ്പിന്റെ ദൃശ്യവിഷ്കാരവും ഉണ്ടായിരുന്നു. സി. എൽ. സി പ്രവർത്തകർ ഈസ്റ്റർ എഗ്ഗ് വിതരണം ചെയ്തു.ട്രെസ്റ്റിമാരായ ജാക്സൺ നീലംകാവിൽ, ഡെയ്സൺ പഴുന്നാന, വിൻസെന്റ് എം. ഫ്, ലിന്റോ ചാക്കോ, പ്രതിനിധി സഭാ സെക്രട്ടറി ബാബു വർഗീസ്,പി.ആർ.ഒ ജോബ് സി ആൻഡ്രൂസ് എസ്എൽ മീഡിയ അംഗങ്ങളായ ആൽവിൻ, എഡ്വിൻ, എന്നിവർ നേതൃത്വം നൽകി.