Above Pot

ശക്തിപ്രകടനമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി

ന്യൂഡല്ഹി : കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷവിമര്ശനവുമായി ഇന്ത്യാ സഖ്യ റാലിയില്‍ കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര സര്ക്കാര്‍ ഇ ഡി, സിബിഐ തുടങ്ങിയ ഏജന്സി്കളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും രാഹുല്‍ വിമര്ശിച്ചു .
പാവപ്പെട്ടവരില്നിന്ന് ഭരണഘടനയെ തട്ടിയെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില കോടീശ്വരന്മാരും ചേര്ന്ന് മാച്ച് ഫിക്‌സിങ് നടത്തുകയാണ്. ഭരണഘടന രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ്. എന്ന് അത് അവസാനിക്കുന്നോ, അന്ന് ഈ രാജ്യവും ഇല്ലാതാകും. ഇത്തവണ കരുതലോടെ വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ ഈ മാച്ച് ഫിക്‌സിങ് വിജയിക്കും. അങ്ങനെ സംഭവിച്ചാല്‍ ഭരണഘടന ഇല്ലാതാകും. നാനൂറ് സീറ്റുകള്‍ ലഭിച്ചാല്‍ ഭരണഘടന മാറ്റുമെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്.

Astrologer

പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം കേന്ദ്രം ജയിലില്‍ അടയ്ക്കുകയാണ്. ജിഎസ്ടി, നോട്ടു നിരോധനം എന്നിവ കൊണ്ട് ആര്ക്ക് ഗുണം ലഭിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഈ പോരാട്ടം. ജാതി സെന്സകസ്, തൊഴിലില്ലായ്മ, വിലക്കയറ്റം, എന്നീ വിഷയങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തകര്ത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തവണത്തേത് ഇന്ത്യയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ജനാധിപത്യത്തെ സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി ഡല്ഹിlയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളെല്ലാം അണിനിരന്നു. മല്ലികാര്ജുന്‍ ഖാര്ഗെ, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി തുടങ്ങിയവര്‍ റാലിക്കെത്തി. ഝാര്ഖാണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്പ്പനയും വേദിയിലെത്തി

. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്ഹിയ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു. ഒരു കാരണവുമില്ലാതെയാണ് കെജരിവാളിനെ ജയിലിലില്‍ ഇട്ടിരിക്കുന്നതെന്നും നീതിവേണമെന്നും സുനിത കെജരിവാള്‍ പറഞ്ഞു. നരേന്ദ്രമോദി എന്റെ ഭര്ത്താവവിനെ ജയിലിലടച്ചു. പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യമാണോ?. കെജരിവാള്‍ യഥാര്ത്ഥ ദേശസ്‌നേഹി ആണെന്നും സത്യസന്ധനായ വ്യക്തിയാണെന്നും നിങ്ങള്‍ കരുതുന്നുണ്ടോ. കെജരിവാള്‍ രാജിവെക്കണമെന്ന് നിങ്ങള്ക്ക് അഭിപ്രായമുണ്ടോയെന്നും സുനിത ചോദിച്ചു .

ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെജരിവാള്‍ നല്കി്യ ആറു സന്ദേശങ്ങള്‍ അടങ്ങിയ സന്ദേശവും സുനിത വേദിയില്‍ വായിച്ചു. ഒരു പുതിയ രാഷ്ട്ര നിര്മ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലില്‍ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ്. ഇന്ത്യ സഖ്യമെന്നത് വെറും വാക്കല്ല ,ഹൃദയമാണ്, ആത്മാവാണ് . സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കെജരിവാള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

മഹാറാലിയിൽ സംസാരിക്കവെ ഇൻഡ്യ സഖ്യത്തിന്റെ അഞ്ച് ആവശ്യങ്ങൾ ഉയർത്തിക്കാട്ടി പ്രിയങ്ക ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തുല്യ അവകാശം ഉറപ്പാക്കണമെന്നതായിരുന്നു ആദ്യത്തേത്. ഇ.ഡി, സി.ബി.ഐ, ഐ.ടി എന്നീ വകുപ്പുകളെ മറ്റു പാർട്ടികൾക്കെതിരെയുള്ള നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. അതുപോലെ ഇ.ഡി തടവിലാക്കിയ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഡൽഹി മുഖ്യമ​ന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉടൻ മോചിപ്പിക്കണം. പ്രതിപക്ഷത്തെ സാമ്പത്തികമായി തളർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണം. ഇലക്ടറൽ ബോണ്ടുകൾ വഴി ബി.ജെ.പി സമാഹരിച്ച ഫണ്ടിനെ കുറച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെ രൂപീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Vadasheri Footer