
ദർശനത്തിന് എത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഗുരുവായൂ ർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വയോധിക കുഴഞ്ഞു വീണു മരിച്ചു .കോഴിക്കോട് ചേമഞ്ചേരി പൂക്കാട് ബീച്ച് ഏരൂർ വീട്ടിൽ പരേതനായ ബാലൻ ഭാര്യ വസുമതി 75 ആണ് മരിച്ചത് . വൈകീട്ട് ക്ഷേത്ര നടയിൽ എത്തിയ വസുമതിയുടെ കുടുംബം പുറത്തു നിന്ന് തൊഴുത ശേഷം പ്രസാദ ഊട്ടിന് കയറിയതായിരുന്നു .

ഭക്ഷണം കഴിക്കുന്നതിനിടെ വസുമതി കുഴഞ്ഞു വീണു . ഉടൻ ദേവസ്വം മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .മക്കൾ : മനോജ് , ഷൈലജ,അനിൽ ,മരുമക്കൾ : മാനിഷ ,സുരേഷ് , ഷിടില .

