
ക്ഷേത്ര സ്വത്തുക്കളും ,ആചാരങ്ങളും സംരക്ഷിക്കുക : കേരള ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ

ഗുരുവായൂര്‍: കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളിലെ കീഴിലുള്ള ക്ഷേത്രങ്ങളില്‍നിന്ന് 500 ല്‍പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഥമ ഫെഡറേഷന്‍ സമ്മേളനം ബുധനാഴ്‌ച ഗുരുവായൂരില്‍ നടത്തുമെന്ന് കേരള ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ (ബി.എം.എസ്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രഥമ സമ്മേളനം, കേരള മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

ബി.എം.എസ് സംസ്ഥാന പ്രസിഡണ്ട് ബി. ശിവജി സുദര്‍ശനന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.ജി. ഗോപകുമാര്‍, അഡ്വ: പി. മുരളീധരന്‍, ദക്ഷിണ ക്ഷേത്ര സഹ സംഘടന സെക്രട്ടറി എം.പി. രാജീവന്‍, ബി.എം.എസ് സംഘടന സെക്രട്ടറി കെ. മഹേഷ് എന്നിവര്‍ സംസാരിയ്ക്കും. ക്ഷേത്രങ്ങളെ രാഷ്ട്രീയ മുക്തമക്കുക, ക്ഷേത്രഭരണസമിതിയില്‍ ഈശ്വര വിശ്വാസികളായി സന്യാസി സമൂഹം ഉള്‍പ്പടേയുള്ളവരെ ഉള്‍പ്പെടുത്തുക, അന്യാധീനപ്പെട്ടുകിടക്കുന്ന ക്ഷേത്ര സ്വത്തുക്കള്‍ തിരിച്ചുപിടിയ്ക്കുക തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.സി. സേതുമാധവന്‍, മലബാര്‍ ദേവസ്വം ജനറല്‍ സെക്രട്ടറി സേതു തിരുവെങ്കിടം (ബി.എം.എസ് തൃശ്ശൂര്‍ ജില്ല സെക്രട്ടറി), മേഖല വൈസ് പ്രസിഡണ്ട് വി.കെ. സുരേഷ്ബാബു, എ.സി. കൃഷ്ണന്‍, കെ.എ. ജയതിലകന്‍ എന്നിവര്‍ പങ്കെടുത്തു.
