സൈക്കിളോട്ടോത്സവം ഉത്ഘാടനം ചെയ്തു.
ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിൽ മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവം
തിരൂർ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോക്ടർ പി എ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സൈക്കിൾ ചവിട്ടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു …
ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിനയൻ ഫ്ലാഗ് ഓഫ് ചെയ്തു.
10.5 കിലോമീറ്റർ സൈക്കിളോട്ടോത്സവ മത്സരത്തിലെ വിജയികൾ. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം: സിജോ പി കെ. (20 മിനിറ്റ് 07 സെക്കൻഡ് )
രണ്ടാം സ്ഥാനം : ജാഫർ വി എ. (23 മിനിറ്റ് 01 സെക്കൻഡ് )
മൂന്നാം സ്ഥാനം : ജോയൽ ജോസഫ് സി ടി. (24 മിനിറ്റ് 09 സെക്കൻഡ് ).
വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം : ലവ്യ ലക്ഷ്മി (29 മിനിറ്റ് 49 സെക്കൻഡ് )
രണ്ടാം സ്ഥാനം : ഡോക്ടർ സർഗ്ഗാസ്മി. (31 മിനിറ്റ് 48 സെക്കൻഡ് );
മൂന്നാം സ്ഥാനം : രഹന സുൽത്താന ചാവക്കാട്. (31 മിനിറ്റ് 53 സെക്കൻഡ് )
കോ-ഓഡിനേറ്റർ അഡ്വ രവി ചങ്കത്ത് സ്, കൺവീനർ ഷാജൻ ആളൂർ വാർഡ് കൗൺസിലർ ബിബിത,
പി ഐ സൈമൺ മാസ്റ്റർ എന്നിവർ സംസാരിച്ചു.
പീതാംബരൻ, മുരളീധര കൈമൾ, കെ യു കാർത്തികേയൻ, ഹൈദരലി പാലുവായ്, ഹുസൈൻ ഗുരുവായൂർ,അസ്ക്കർ കൊളമ്പൊ , മുരളി അകമ്പടി തുടങ്ങിയവർ നേതൃത്വം നൽകി. ഗുരുവായൂർ എൻ ആർ ഐ അസോസിയേഷന്റെ ആംബുലൻസ് സേവനം യാത്രയുടെ ആദ്യാവസാനം വരെ ലഭിച്ചിരുന്നു.
നല്ല ജീവന പ്രസ്ഥാനത്തിന്റെ സൈക്കിൾ യാത്രക്ക് ജനുവരി 8 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ടൗൺ ഹാൾ പരിസരത്തുവെച്ച് വരവേൽപ്പ് നൽകുന്നതോടനുബന്ധിച്ച് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുന്നതാണ്.