സി പി ഐ യുടെ വാഹന ജാഥ ഉത്ഘാടനം ചെയ്തു
ഗുരുവായൂർ : കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് തുടര്‍ച്ചയായി തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അഭിപ്രായപ്പെട്ടു . കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി ജനുവരി 17 ന് സംഘടിപ്പിക്കുന്ന ചാവക്കാട് പോസ്്റ്റോഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന വാഹന ജാഥയുടെ ഉദ്ഘാടനം ഗുരുവായൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വത്സരാജ്.
കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് പറഞ്ഞുണ്ടാക്കിയ നിയമങ്ങള്‍ അതിശക്തമായ കര്‍ഷകസമരത്തിന്റെ തീച്ചൂളയില്‍ വെന്തുരുകിപ്പോയെന്നും യുപിയിലുള്‍പ്പെടെ മന്ത്രിമാരും എംഎല്‍എമാരും ബിജെപി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറിയേറ്റംഗം പി കെ രാജേശ്വരന്‍ അധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവംഗം എന്‍കെ സുബ്രഹ്‌മണ്യന്‍, കെ എ ജേക്കബ്, പി കെ സേവ്യര്‍, അനീഷ്മ ഷനോജ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
14, 15, 16 തിയ്യതികളില്‍ അഡ്വ. പി. മുഹമ്മദ് ബഷീര്‍ ക്യാപ്റ്റനായും ഗീത രാജന്‍ വൈസ് ക്യാപ്റ്റനായും സി വി ശ്രീനിവാസന്‍ ഡയറക്ടറുമായുള്ള വാഹന പ്രചരണ ജാഥ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. 17 ന് രാവിലെ 10 ന് നടക്കുന്ന പോസ്റ്റോഫീസ് മാര്‍ച്ച് മഹിളാ സംഘം ജില്ലാ സെക്രട്ടറി എം സ്വര്‍ണ്ണലത ഉദ്ഘാടനം ചെയ്യും.