Post Header (woking) vadesheri

സി.പി.ഐ. മത്സ്യമേഖല സെമിനാര്‍ 17-ന് ചാവക്കാട് വ്യാപാരഭവനില്‍

Above Post Pazhidam (working)

ചാവക്കാട്: സി.പി.ഐ. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ”മത്സ്യരംഗം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍” വിഷയത്തില്‍ ബുധനാഴ്ച ചാവക്കാട്ട് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പി.കെ. കൃഷ്ണന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് മൂന്നിന് ചാവക്കാട് വ്യാപാരഭവനില്‍ നടക്കുന്ന സെമിനാര്‍ എ.ഐ.ടി.യു.സി. സംസ്ഥാന കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷനാവും. ടി.എന്‍. പ്രതാപന്‍ എം.പി., പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ., കേരള സ്റ്റേറ്റ് മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ജലോസ് എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. മത്സ്യമേഖല നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്യും. 24,25,26 തിയ്യതികളിലായി തൃപ്രയാറില്‍ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍. സംഘാടകസമിതി ഭാരവാഹികളായ അഡ്വ. പി. മുഹമ്മദ് ബഷീര്‍, പി.കെ.രാജേശ്വരന്‍, ഐ.കെ.ഹൈദ്രാലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Second Paragraph  Rugmini (working)