Header 1 = sarovaram
Above Pot

ഇരട്ടപ്പുഴ ഉദയ വായനശാല “കവിമഴ – കവികളുടെ സംഗമം” സംഘടിപ്പിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയിൽ “കവിമഴ – കവികളുടെ സംഗമം” എന്ന പരിപാടിയും കവിയരങ്ങും ആദ്യത്തെ ട്രാൻസ്‌ജെന്ഡർ കവയിത്രിയും സാഹിത്യ അക്കാദമി അംഗവുമായ വിജയരാജമല്ലിക ഉൽഘാടനം ചെയ്തു പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ഡോ. കെ. എസ്. കൃഷ്ണകുമാർ “കവിയും കവിതയും കാലവും” എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. മണി ചാവക്കാട് മോഡറേറ്റർ ആയിരുന്നു.

ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം  എം. എസ്. പ്രകാശൻ, വലീദ് തെരുവത്ത്, കെ. വി. സിദ്ധാർത്ഥൻ, പ്രസന്ന ചന്ദ്രൻ, സാഹിത്യകാരൻമാരായ ഗുരുവായൂർ കൃഷ്ണൻകുട്ടി, അഹമ്മദ് മുഇനുദ്ധീൻ, കയ്യുമ്മു കോട്ടപ്പടി, ദേവൂട്ടി എന്നിവർ സംസാരിച്ചു 

Vadasheri Footer