Header 1 vadesheri (working)

കോവിഡ് , രാജ്യത്ത് മരണ നിരക്കിൽ നേരിയ കുറവ്

Above Post Pazhidam (working)

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചായ നാലാം ദിവസവും മൂന്നു ലക്ഷത്തിൽ താഴെ. 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,874 പേർ രോ​ഗബാധിതരായി മരിച്ചു. ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,87,122 ആയി. 2,57,72,400 പേരാണ് നിലവില്‍ ചികിത്സയിൽ ഉള്ളത്.

First Paragraph Rugmini Regency (working)

വീട്ടിൽത്തന്നെ പരിശോധന നടത്താൻ കഴിയുന്ന റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിംഗ് കിറ്റുകൾ ഉടൻ വിപണിയിലിറക്കുമെന്ന് ഐസിഎംആർ അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമോ, അതല്ലെങ്കിൽ ലാബിൽ പരിശോധിച്ച് പോസിറ്റീവായവരുടെ പ്രൈമറി കോണ്ടാക്ടായവർക്കോ മാത്രമേ ആന്‍റിജൻ പരിശോധന നിർദേശിക്കുന്നുള്ളൂ എന്ന് ഐസിഎംആർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.