Madhavam header
Above Pot

കോവിഡ് വ്യാപനം രൂക്ഷം ,ബിഗ് ബോസ് ഷൂട്ടിങ്ങ് സെറ്റ് പോലീസ് സീൽ ചെയ്തു

ചെന്നൈ: ബിഗ് ബോസ് മലയാളം എഡിഷന്റെ ചിത്രീകരണം തമിഴ്‌നാട് സര്‍ക്കാര്‍ തടഞ്ഞു. ചെന്നൈയിലെ ഷൂട്ടിങ് സൈറ്റില്‍ ടെക്നീഷ്യന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ചിത്രീകരണം മാറ്റിവെയ്ക്കാതെ തുടര്‍ന്നതിനാലാണ് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായത്. മറ്റു ഭാഷകളിലെ ഷോയുടെ ചിത്രീകരണം നേരത്തെ കഴിഞ്ഞിരുന്നു.

Astrologer

മലയാളം ഷോ മാത്രമാണ് നിലവില്‍ ഷൂട്ട് തുടര്‍ന്നിരുന്നത്. നേരത്തെ, കോവിഡിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ ഷോ രണ്ടാഴ്ച കൂട്ടി നീട്ടിയിരുന്നു. ജൂണിലാകും ഗ്രാന്‍ഡ് ഫിനാലേയെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കി. സാധാരണഗതിയില്‍ നൂറ് ദിവസമാണ് ബിഗ്ബോസിന്റെ കണക്ക്. കൊവിഡ് കണക്കുകള്‍ ദിനം പ്രതി വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലും തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് ഷോ 14 ദിവസങ്ങള്‍ നീട്ടിയത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ചില തമിഴ്മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബിഗ് ബോസ് സെറ്റിലെ സ്ഥിതി അതീവഗുരുതരണെന്നാണ്. സെറ്റിലെ ഒരു ഛായാഗ്രാഹകന്‍ അപകടകരമായ അവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്നും ഇതുവരെ 17 പേര്‍ രോഗബാധിതരാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടുകയും പോലീസെത്തി ഷൂട്ടിങ്ങ് സെറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയുമായിരുന്നു.

വാലന്‍ന്റൈയിസ് ദിനമായ ഫെബ്രുവരി 14നാണ് ബിഗ് ബോസ് മൂന്നാം സീസണ് തുടക്കമായത്. ഷോ തുടങ്ങി ഒരിക്കല്‍ പോലും ബാര്‍ക്ക് റേറ്റിങ്ങിന്റെ ആദ്യ അഞ്ചില്‍ എത്തിച്ചേരാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. ഇതു മൂലമുള്ള പ്രതിസന്ധി നിലനില്‍ക്കുമ്ബോഴാണ് തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ നടപടി. ഇതോടെ ഏഷ്യാനെറ്റിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Vadasheri Footer