Madhavam header
Above Pot

സോഷ്യല്‍ മീഡിയകളിലൂടെ അപവാദ പ്രചാരണം, കെ എന്‍ എ. ഖാദര്‍ പരാതി നല്‍കി

മലപ്പുറം: സോഷ്യല്‍ മീഡിയകളിലൂടെ അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് മുന്‍ എംഎല്‍എ കെ എന്‍ എ ഖാദര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്റെ പേരില്‍ വോയിസ് മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതായി കെ എന്‍ എ ഖാദര്‍ പരാതിയില്‍ പറയുന്നു.

ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന തരത്തിലുള്ള വോയിസ് മെസ്സേജുകളാണ് ഷെയര്‍ ചെയ്യുന്നത്. ഈ ഗ്രൂപ്പുകളുടെയും ഷെയര്‍ ചെയ്ത ആളുടെയും നമ്പര്‍ കാണത്തക്കവിധം സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് പരാതി നല്‍കിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ എന്‍ എ ഖാദര്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

Vadasheri Footer