Post Header (woking) vadesheri

കോവിഡ് , ഒന്നാം സ്ഥാനം നില നിർത്തി തൃശ്ശൂര്‍, ജില്ലയില്‍ 2,795 പേര്‍ക്ക് കൂടിരോഗം , ടി പി ആർ 22.05%

Above Post Pazhidam (working)

തൃശ്ശൂര്‍ ; കോവിഡ് , ഒന്നാം സ്ഥാനം നില നിർത്തി തൃശ്ശൂര്‍ , ജില്ലയില്‍ വെളളിയാഴ്ച്ച 2,795 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,492 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,873 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,76,606 ആണ്. 3,64,854 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.05% ആണ്.

Poonthanam

Vasudev Inn
  ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 2,776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, ഉറവിടം അറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 188 പുരുഷന്‍മാരും 213 സ്ത്രീകളും 10 വയസ്സിനു താഴെ 121 ആണ്‍കുട്ടികളും 114 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)
  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 211
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 492
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 314
  4. സ്വകാര്യ ആശുപത്രികളില്‍ – 491
  5. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 615

കൂടാതെ 4,955 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,877 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 295 പേര്‍ ആശുപത്രിയിലും 2,582 പേര്‍ വീടുകളിലുമാണ്.

Rugmani 700-200

12,678 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,114 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,310 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 254 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 27,38,338 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

ചാവക്കാട്, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി, പുന്നയൂര്‍, പുന്നയൂര്‍ക്കുളം എന്നിവിടങ്ങളില്‍ നാളെ (21ന് ) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.

                     ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്

ആരോഗ്യപ്രവര്‍ത്തകര്‍ 49,716 41,812

മുന്നണി പോരാളികള്‍ 39,751 27,352

18-44 വയസ്സിന് ഇടയിലുളളവര്‍ 4,88,328 46,780

45 വയസ്സിന് മുകളിലുളളവര്‍ 10,57,697 5,15,016
ആകെ 16,35,492 6,30,960