Header Aryabhvavan

ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക്‌ സദ്ഭാവന യാത്ര നടത്തി

Above article- 1

ചാവക്കാട് :ആധുനിക ഇന്ത്യയുടെ രാഷ്ട്ര ശില്പി രാജീവ്‌ ഗാന്ധിയുടെ 77-ആം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി കോൺഗ്രസ്സ് സംഘടനയായ ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക്‌ സദ്ഭാവന യാത്ര നടത്തി.
വസന്തം കോർണറിൽ നിന്നും പുഷ്പാർച്ചനയോടെ ആരംഭിച്ച പദയാത്ര ഗുരുവായൂർ കിഴക്കേ നടയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. ഒഐസിസി ഗ്ലോബൽ സെക്രട്ടറി വി കെ സൈദാലി ജാഥ ക്യാപ്റ്റൻ ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലിക്ക് പതാക നൽകി ഉത്ഘാടനം ചെയ്തു.

Astrologer

ചടങ്ങിൽ ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ്‌,നഗര സഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ, യുഡിഫ് കൺവീനർ കെ .നവാസ്, കെ ഡി പ്രശാന്ത് പ്രശാന്ത്,പ്രവാസി കോൺഗ്രസ്സ് പ്രസിഡന്റ് വി കെ കമറുദ്ധീൻ എന്നിവർ സംസാരിച്ചു . ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്ന സമാപന സദസ്സിൽ ബ്ലോക്ക്‌ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ശശി വാറണാട്ട്, മുൻസിപ്പൽ കൗൺസിലർ സി. എസ് സൂരജ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി വി എസ് നവനീത് എന്നിവർ സംസാരിച്ചു.

ഇൻകാസ് നേതാക്കളായ ഹസൻ വടക്കേകാട്, നവാസ് തെക്കും പുറം,രതീഷ് ഇരട്ട പുഴ, വി. മുഹമ്മദ് ഗൈസ്, ലൈല സൈനുദ്ധീൻ, മുബാറക് ഇമ്ബാറക്ക്, അൻവർ പണിക്കവീട്ടിൽ, അബ്ദുൾ ഖാദർ തിരുവത്ര ,ബാബു ഒരുമനയൂർ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.

Vadasheri Footer