ഗുരുവായൂരിൽ ഞായറാഴ്ച മരണപ്പെട്ട വയോധികന് കോവിഡ് സ്ഥിരീകരിച്ചു,
ഗുരുവായൂർ : ഗുരുവായൂരിൽ ഞായറാഴ്ച മരണപ്പെട്ട വയോധികന് കോവിഡ് സ്ഥിരീകരിച്ചു. തിരുവെങ്കിടം കണ്ണച്ചാം വീട്ടില്‍ കുട്ടേട്ടന്‍ എന്ന് വിളിക്കുന്ന 76 വയസ്സുള്ള കുമാരനാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ആറിന് ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 12ന് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഞായറാഴ്ച ഛര്‍ദ്ധിയെ തുടര്‍ന്ന് വീണ്ടും മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സ്രവം പരിശോധനക്കയച്ചതിന്റെ ഫലം ഇന്നറിവായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നഗരസഭ വാതക ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.
അതേ സമയം നഗരസഭ പരിധിയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വിവിധ ആശുപത്രികളിലായി നടത്തിയ ആര്‍ടി.പി.സി.ആര്‍ പരിശോധനയിലാണ് അര്‍ബന്‍ സോണില്‍ 11 പേര്‍ക്കും പൂക്കോട് സോണില്‍ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. മണിഗ്രാമം അഞ്ചാം വാര്‍ഡില്‍ ഒരു വയസ്സുള്ള കുട്ടിയില്‍ അടക്കം രണ്ട് പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. വാര്‍ഡ് 17ല്‍ രണ്ടും 18ല്‍ നാലും 29ല്‍ മൂന്നും 14,27,40 എന്നീ വാര്‍ഡുകളില്‍ ഓരോരുത്തരും രോഗബാധിതരായി.