ഗുരുവായൂര്‍ നഗര സഭ കൌണ്‍സിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ നഗര സഭ കൌണ്‍സിലര്‍ അടക്കം പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . നഗര സഭയില്‍ ആദ്യം രോഗ ബാധ സ്ഥിരീകരിച്ച ആരോഗ്യ വിഭാഗം ജീവനക്കാരുമായി അടുത്ത് ഇടപഴകിയ കൌന്സിലര്‍ക്കും ഒരു സന്നദ്ധ പ്രവര്‍ത്തകനും ആണ് ഇന്ന് വൈകീട്ട് രോഗം സ്ഥിരീകരിച്ചത് . ഇതിന് പുറമെ സമ്പര്‍ക്കത്തിലൂടെ തന്നെ യാണ് – 57 പുരുഷന്‍ – – 20 പുരുഷൻ , 7 പെൺകുട്ടി , 30 സ്ത്രീ , 9 പെൺകുട്ടി, 42 പുരുഷൻ ,7 പെൺകുട്ടി ,38 പുരുഷന്‍,38 പുരുഷന്‍ എന്നിവര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 189 പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത് .ഇതില്‍ 89 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിട്ടുള്ളത്