കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി എം പി എച്ച് വസന്തകുമാർ അന്തരിച്ചു

">

ചെന്നൈ : കോവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ വസന്ത് കുമാര്‍ അന്തരിച്ചു . ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 70 വയസായിരുന്നു. വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ വഷളായാതായി ആശുപത്രിയിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. എക്‌മോ ചികിത്സ ആരംഭിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല.ഈ മാസം 11 നാണ് കോവിഡ് രോഗലക്ഷണങ്ങളുള്ളതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. .

തമിഴ്നാട് കോൺഗ്രസ് ഘടകം വർക്കിങ്ങ് പ്രസിഡൻ്റാണ്. രണ്ട് തവണ നംഗുന്നേരിയിൽ നിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്.വസന്ത് ആൻഡ് കോ യുടെ സ്ഥാപകനും വസന്ത് ടിവി എംഡിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors