കോവിഡ് വ്യാപനത്തിന് ശമനമില്ലാതെ ക്ഷേത്ര നഗരി, 29 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Above article- 1

ഗുരുവായൂര്‍ : കോവിഡ് വ്യാപനത്തിന് ശമനമില്ലാതെ ക്ഷേത്ര നഗരി , നഗരസഭ പരിധിയില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂക്കോട് സോണില്‍ 19 പേര്‍ക്കും അര്‍ബന്‍ സോണില്‍ ആറ് പേര്‍ക്കും തൈക്കാട് സോണില്‍ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് സോണില്‍ 60 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 13പേര്‍ക്ക് പോസറ്റീവായി. ബാക്കിയുള്ളവര്‍ക്ക് വിവിധ ആശുപത്രികളിലായി നടത്തിയ ആര്‍ടി.പി.സി.ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൈരളി ജംഗ്ഷനിലെ ഗുരുബാബ ആശ്രമത്തിലെ രണ്ട് അന്തേവാസികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആശ്രമത്തിലെ ആകെ രോഗികളുടെ എണ്ണം 28 ആയി. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് നടത്തിയ ആര്‍ടി.പി.സി ആര്‍ പരി്‌ശോധനയിലാണ് രണ്ട് പേരില്‍കൂടി രോഗം കണ്ടെത്തിയത്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പോലീസും ആരോഗ്യവിഭാഗവും ചേര്‍ന്ന് ആശ്രമം അടപ്പിച്ചു. ദേവസ്വം മെഡിക്കല്‍ സെന്ററിലെ നഴ്‌സും വീട്ടിലെ രണ്ട് അംഗങ്ങളും രോഗികളായി. ഇന്നലെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു .അര്‍ബന്‍ സോണില്‍ ഏഴ് പേര്‍ക്കും തൈക്കാട് സോണില്‍ രണ്ട് പേര്‍ക്കും പൂക്കോട് സോണില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

Vadasheri Footer