Header 1 vadesheri (working)

തൃശൂരില്‍ കോവിഡ് രോഗികളുടെ എണ്ണംകൂടുന്നു , ശനിയാഴ്ച 225 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ജനം ആശങ്കയില്‍

Above Post Pazhidam (working)

തൃശൂർ : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ശനിയാഴ്ച (ആഗസ്റ്റ് 29) 225 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജനം ആശങ്കയില്‍ 142 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4230 ആണ്. അസുഖബാധിതരായ 2782 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

First Paragraph Rugmini Regency (working)

രോഗം സ്ഥിരീകരിച്ചവരിൽ 208 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 32 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 28, വിസ്മയ ക്ലസ്റ്റർ 16, ആർഎംഎസ് ക്ലസ്റ്റർ 13, ദയ ക്ലസ്റ്റർ 12, അമല ക്ലസ്റ്റർ 12, മദീന ക്ലസ്റ്റർ 3, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 3, ജനത ക്ലസ്റ്റർ 2, ഗുരുവായൂർ ക്ലസ്റ്റർ 2. മറ്റ് സമ്പർക്ക കേസുകൾ 82. കൂടാതെ രണ്ട് ആരോഗ്യപ്രവർത്തകർക്കും ഒരു ഫ്രൻറ് ലൈൻ വർക്കർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 11 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ആറ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥീരികരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറുകളിലും പ്രവേശിപ്പിച്ചവർ. ശനിയാഴ്ചയിലെ കണക്ക്.

Second Paragraph  Amabdi Hadicrafts (working)

ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 94

സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 46

എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-42

ജനറൽ ആശുപത്രി തൃശൂർ-14

കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 57

കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-99

കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 70

വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-169

വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-210

എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-56

ചാവക്കാട് താലൂക്ക് ആശുപത്രി-23

ചാലക്കുടി താലൂക്ക് ആശുപത്രി-15

സി.എഫ്.എൽ.ടി.സി കൊരട്ടി-69

കുന്നംകുളം താലൂക്ക് ആശുപത്രി-13

ജി.എച്ച് . ഇരിങ്ങാലക്കുട-8

ഡി .എച്ച്. വടക്കാഞ്ചേരി-3

അമല ഹോസ്പിറ്റൽ തൃശൂർ-34

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -13

എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4

പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-89

ഹോം ഐസോലേഷൻ-54.

8891 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 222 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. ശനിയാഴ്ച 3970 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4407 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 85726 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .