‘മാധ്യമം’ ദിനപത്രത്തിലെ മികച്ച പ്രാദേശിക ലേഖകനായി ലിജിത്ത് തരകനെ തെരഞ്ഞെടുത്തു

">

ഗുരുവായൂർ: ‘മാധ്യമം’ ദിനപത്രത്തിലെ മികച്ച പ്രാദേശിക ലേഖകരിലൊരാളായി ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകനെ തെരഞ്ഞെടുത്തു. രാഘവൻ കടന്നപ്പള്ളി (പയ്യന്നൂർ), ഷംസുദ്ദീൻ (പെരിന്തൽമണ്ണ) എന്നിവരാണ് ഈ പുരസ്കാരത്തിന് അർഹരായ മറ്റ് രണ്ട് പേർ. മാധ്യമം മലപ്പുറം യൂണിറ്റിൽ നടന്ന ചടങ്ങിൽ റെസിഡൻറ് മാനേജർ വി.സി. സലിം പുരസ്കാരം കൈമാറി. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ‘അനന്തു മുത്തച്ഛനെഴുതിയ കത്ത്’, ഗുരുവായൂർ റെയിൽവേ പരമ്പര എന്നിവ പരിഗണിച്ചാണ് ലിജിത്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. പുരസ്കാര ജേതാവിനെ നഗരസഭ കൗൺസിലർമാർ ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈലജ ദേവൻ, കൗൺസിലർമാരായ ആൻറോ തോമസ്, അനിൽകുമാർ ചിറക്കൽ, സുഷ ബാബു, പ്രിയ രാജേന്ദ്രൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി. കൗൺസിലർമാരായ ബഷീർ പൂക്കോട്, ടി.കെ. വിനോദ് കുമാർ എന്നിവരും ഉപഹാരം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors