Post Header (woking) vadesheri

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൈക്കാട് വറട്ടോല ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെരിങ്ങാടന്‍ സദാനന്ദന്റെ ഭാര്യ സരോജിനി(52) യാണ് മരിച്ചത്. കഴിഞ്ഞ 30ന് കൊവിഡ് സ്ഥിരീകരിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. സംസ്‌കാരം നാളെ രാവിലെ എട്ടിന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍. രജിത, രമ്യ എന്നിവര്‍ മക്കളാണ്

Third paragraph Saravan bhavan