Madhavam header
Above Pot

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചെത്തിയ മുന്നൂറിൽ താഴെ വരുന്ന അതിഥികൾക്ക് മുന്നിലാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തത്. സി പി ഐ പ്രതിനിധിയായ റവന്യു മന്ത്രി കെ രാജനാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്‌തത്.

Astrologer

മൂന്നാമനായി കേരള കോൺഗ്രസ് എം പ്രതിനിധിയും ജലലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ തൊട്ടുപിന്നാലെ സത്യപ്രതിജ്ഞ ചെയ്‌തത് ജനതാദൾ പ്രതിനിധിയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ കൃഷ്‌ണൻകുട്ടിയാണ്
കഴിഞ്ഞ പിണറായി സർക്കാരിലും അംഗമായിരുന്ന കൃഷ്‌ണൻകുട്ടിക്ക് അപ്രതീക്ഷിതമായാണ് വൈദ്യുതി വകുപ്പ് ലഭിച്ചത് , റോഷി അഗസ്റ്റിനും കൃഷ്ണൻ കുട്ടിയും ദൈവ നാമത്തിൽ ആണ് സത്യാ പ്രതിജ്ഞ ചെയ്തത്


എൻ സി പി പ്രതിനിധിയായ എ കെ ശശീന്ദ്രനാണ് തുടർന്ന് സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തത്. ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹത്തിന് ഇത്തവണ ലഭിക്കുന്നത് വനം വകുപ്പാണ് ഗതാഗതവകുപ്പ് മന്ത്രി ആന്റനണി രാജു ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു.
ഐ എൻ എൽ പ്രതിനിധിയായി അഹമ്മദ് ദേവർ കോവിലാണ് തൊട്ടുപിന്നാലെ സത്യപ്രതിജ്ഞ ചെയ്‌തത്. അദ്ദേഹവുംദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു . തുറമുഖ വകുപ്പാണ് ഐ എൻ എല്ലിന് ലഭിച്ചത്സി പി എം പ്രതിനിധിയായ അബ്‌ദു റഹ്‌മാനും ദൈവനാമത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്‌തു.

ഘടകകക്ഷി മന്ത്രിമാരുടെ സത്യ പ്രതിജ്ഞക്ക് ശേഷം അക്ഷരമാല ക്രമത്തിലാണ് ബാക്കിയുള്ള മന്ത്രിമാരെ സത്യപ്രജ്ഞക്ക് ക്ഷണിച്ചത്. ആദ്യം സി പി ഐ പ്രതിനിധിയായ ജി ആർ അനിലും ധനവകുപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കെ എൻ ബാലഗോപാലും സത്യപ്രതിജ്ഞ ചെയ്‌തുസി പി എം ആക്‌ടിംഗ് സെക്രട്ടറിയും എൽ ഡി എഫ് കൺവീനറുമായ എ വിജയരാഘവന്റെി ഭാര്യ ആർ ബിന്ദു സത്യപ്രതിജ്ഞ ചെയ്‌തു. ഇരിങ്ങാലക്കുടയിൽ നിന്നുളള ജനപ്രതിനിധിയാണ് അവർ
ചടയമംഗലത്ത് നിന്നുളള സി പി ഐ അംഗമായ ജെ ചിഞ്ചുറാണിയാണ് ബിന്ദുവിന് പിന്നാലെ സത്യവാചകം ചൊല്ലിയത്

മന്ത്രിസഭയിലെ രണ്ടാമനും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദനാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്‌തത്ഗോവിന്ദൻ മാസ്‌റ്ററിന് ശേഷം പൊതുമരാമത്ത് വകുപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മുഹമ്മദ് റിയാസും ചേർത്തലയിൽ നിന്നുളള സി പി ഐ പ്രതിനിധി പി പ്രസാദുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തത്.ദേവസ്വം വകുപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചേലക്കര മണ്ഡലത്തിൽ നിന്നും വിജയിച്ച കെ രാധാകൃഷ്‌ണനായിരുന്നു അടുത്തതായി സത്യുപ്രതിജ്ഞ ചെയ്‌തത്. വ്യവസായ വകുപ്പ് കിട്ടിയേക്കാവുന്ന പി രാജീവാണ് സത്യപ്രതിജ്ഞക്കായി രാധാകൃഷ്‌ണന് പിന്നാലെ എത്തിയത്.

ചെങ്ങന്നൂരിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചെത്തിയ സജി ചെറിയാനാണ് രാജീവിന് ശേഷം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. അദ്ദേഹത്തിന് ഫിഷറീസ്, സാംസ്ക്കാരിക വകുപ്പുകൾ ലഭിക്കുമെന്നാണ് വിവരം.പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വി ശിവൻകുട്ടിയാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്‌തത്.

ഏറ്റുമാനൂരിൽ നിന്നും ജയിച്ചു കയറിയ വി എൻ വാസവനാണ് ശിവൻകുട്ടിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്‌തത്. ശൈലജയ്‌ക്ക് പകരം ആരോഗ്യവകുപ്പ് മന്ത്രിയായി മന്ത്രിസഭയിലേക്ക് എത്തുന്ന വീണ ജോർജാണ് മന്ത്രിസഭയിൽ ഏറ്റവും ഒടുവിൽ സത്യപ്രതിജ്ഞ ചെയ്‌തത് . വീണ ഒഴിച്ച് എല്ലാവരും സഗൗരവം സത്യ പ്രതിജ്ഞ ചെയ്തപ്പോൾ വീണ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു

Vadasheri Footer