പ്രധാനമന്ത്രിയുടെ സെക്രട്ടറി ഡോ.പി കെ മിശ്രയും കുടുംബവും ക്ഷേത്ര ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവയൂർ : .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ത്രിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.

Poonthanam

ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ ഡോ.പി.കെ. മിശ്രയെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർ കെ.കെ.സുഭാഷ് എന്നീ വരുൾപ്പെട്ട ദേവസ്വം ,പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു.

Vasudev Inn
Rugmani 700-200

ദേവസ്വം അഡ്മിനിസ്ട്രേറ്റർ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രനും, അദ്ദേഹത്തെ സ്വീകരിക്കാനെത്തി. തുടർന്ന് അൽപ നേരം വിശ്രമിച്ച ശേഷം ഡോ. പി.കെ. മിശ്രയും കുടുംബവും ക്ഷേത്രത്തിലെത്തി.

നാലമ്പത്തിൽ പ്രവേശിച്ച് ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു. കാണിക്കയുമർപ്പിച്ചു. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, എന്നിവർ സന്നിഹിതരായിരുന്നു.

First Paragraph Jitesh panikar (working)